Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടെവസിന് വിടവാങ്ങല്‍ മത്സരം; യാത്രയയക്കാന്‍ മെസ്സി എത്തും, ലാ ബൊംബോണെറയിൽ ഫുട്ബോൾ താരങ്ങളുടെ സംഗമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുൻ അർജന്റീനൻ താരം കാർലോസ് ടെവെസിന്റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുക്കാൻ സൂപ്പർ താരം ലയണൽ മെസ്സിയും എത്തുന്നു. ഡിസംബർ 20ന് ബ്യൂണസ് അയേഴ്സിലെ ബോക ജൂനിയേഴ്സിന്റെ പ്രശസ്തമായ ലാ ബൊംബോണെറ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ‘അപ്പാച്ചെയുടെ അവസാന നൃത്തം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ മെസ്സിയുടെ പങ്കാളിത്തം സംഘാടകർ സ്ഥിരീകരിച്ചു.

എട്ട് തവണ ബാലൺ ഡി ഓർ നേടിയ മെസ്സിയുടെ സാന്നിധ്യം മത്സരത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ടെവെസിന്റെ കരിയറിലെ വിവിധ ഘട്ടങ്ങളിൽ ഒപ്പം കളിച്ച പ്രമുഖ താരങ്ങളെ ഒരുമിപ്പിക്കുന്ന പരിപാടിയാണിത്. മെസ്സിയെ സ്വാഗതം ചെയ്യുന്നത് വലിയ ബഹുമതിയാണെന്ന് സംഘാടകർ അറിയിച്ചു.

അർജന്റീന ദേശീയ ടീമിനായി 2006, 2010 ലോകകപ്പുകളിൽ മെസ്സിയും ടെവെസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കോപ്പ അമേരിക്കയിലും ഇരുവരും അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.

മെസ്സിക്കൊപ്പം മുൻ അർജന്റീന താരം സെർജിയോ അഗ്വേറോ, ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂജി ബഫൺ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്, ബോക ജൂനിയേഴ്സ് ഇതിഹാസം മാർട്ടിൻ പലേർമോ, ലിയാൻഡ്രോ പരേഡസ് എന്നിവരും മത്സരത്തിൽ പങ്കെടുക്കും.

ബോക ജൂനിയേഴ്സിന്റെ നിലവിലെ പ്രസിഡന്റ് ജുവാൻ റോമൻ റിക്വൽമെയും മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലേർമോയ്ക്കും റിക്വൽമെയ്ക്കുമൊപ്പം മുന്നേറ്റനിരയിൽ കളിക്കണമെന്ന ആഗ്രഹവും ടെവെസ് പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരത്തിൽ പങ്കെടുക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2007 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയും ടെവെസും സഹതാരങ്ങളായിരുന്നു. മെസ്സിയുമായും അർജന്റീന ദേശീയ ടീമിനൊപ്പം ടെവെസ് കളിച്ചിട്ടുണ്ട്. ഇരുവരെയും ഒരുമിച്ച് കൊണ്ടുവരാൻ ടെവെസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും റൊണാൾഡോയുടെ പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

‘എൽ അപ്പാച്ചെ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടെവെസ് 2001ലാണ് ബോക ജൂനിയേഴ്സിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചു. ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിനും ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് ഷെൻഹുവയ്ക്കും വേണ്ടിയും ബൂട്ടുകെട്ടി.

ബോക ജൂനിയേഴ്സിനായി രണ്ട് ഘട്ടങ്ങളിലായി 279 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയ ടെവെസ് നിരവധി കിരീടങ്ങളും സ്വന്തമാക്കി. 2022ലാണ് താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

കരിയർ അവസാനിപ്പിച്ച് വർഷങ്ങൾക്കുശേഷം സ്വന്തം ആരാധകർക്ക് മുന്നിൽ ഔദ്യോഗിക വിടവാങ്ങൽ മത്സരം കളിക്കാനുള്ള അവസരമാണ് ടെവെസിന് ലഭിക്കുന്നത്. മുൻ സഹതാരങ്ങളും ഫുട്ബോൾ ഇതിഹാസങ്ങളും അണിനിരക്കുന്ന മത്സരത്തിൽ മെസ്സിയുടെ സാന്നിധ്യം ആരാധകരുടെ ആവേശം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix