Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; മണ്ഡല പുനർനിർണയ ബില്ലിന് മന്ത്രിസഭയുടെ പച്ചക്കൊടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകളിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശത്തിനും വനിതാ സംവരണ ബില്ലിനുമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ലുകൾ പാസാക്കാനുള്ള ആവശ്യമായ വോട്ടുകൾ ഉറപ്പാക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയതായാണ് വിവരം.

നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ മാറ്റങ്ങൾ വരുത്തിയാകും ഇത്തവണ പാർലമെന്റിൽ അവതരിപ്പിക്കുകയെന്നാണ് സൂചന. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴുമാസത്തിന് ശേഷമാണ് കേന്ദ്രം വീണ്ടും നീക്കവുമായി രംഗത്തെത്തുന്നത്. ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമത എംപിമാരുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ഡി.എം.കെയുടെ 22 അംഗങ്ങൾ, എൻ.സി.പി (ശരദ് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈ.എസ്.ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ പിന്തുണ ലഭിച്ചാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷത്തെ ചില എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാലും ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതാവ് ഇളങ്കോവൻ വ്യക്തമാക്കി.

അതേസമയം, മണ്ഡല പുനർനിർണയം ബിജെപിയുടെ രാഷ്ട്രീയ മണ്ടത്തരമായി മാറുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. വോട്ടുകൾ ചോരാതിരിക്കാൻ പ്രതിപക്ഷം എംപിമാർക്ക് വിപ്പ് നൽകുകയും കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി യോഗം ചേരുകയും ചെയ്യുന്നുണ്ട്. എൻ.സി.പി (ശരദ് പവാർ) വിഭാഗം ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനിന്നാൽ കേന്ദ്രത്തിന്റെ നീക്കം വീണ്ടും പരാജയപ്പെടാനിടയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix