Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമം; വിദേശി യുവതിയെ നാടുകടത്താൻ നീക്കം

കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമിച്ച ലെബനീസ് യുവതിക്കെതിരെ കുവൈത്തിൽ നാടുകടത്തൽ നടപടി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഡ്രൈവിംഗ് ലൈസൻസിനായി സമർപ്പിച്ച രേഖകളിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിശദമായ പരിശോധനയിൽ യുവതി നേരത്തെ സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴിൽ പദവി മാറ്റവുമായി ബന്ധപ്പെട്ട രേഖകളും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. […]
Read more

ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ; അവധിക്കാല ഓഫറുമായി അബുദാബി

അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ ഓഫറുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി ലഭിക്കും. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകൾക്കാണ് സൗജന്യ ആനുകൂല്യം ലഭിക്കുക. ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് പദ്ധതിയിൽ […]
Read more

സൗദി അറേബ്യയിൽ ബഹുനില കെട്ടിട സമുച്ചയത്തിൽ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ കേന്ദ്രമായ ദമ്മാമിൽ വൻ തീപിടിത്തം. അൽ അമാമ്ര മേഖലയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഏകദേശം 30 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. […]
Read more

കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; ജീവൻ രക്ഷിച്ച് സമുദ്രരക്ഷാ സേന

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ യുവതിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ജൗൺ മറൈൻ സെന്ററിലെയും ശൈഖ് ജാബർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കടലിൽ വീണ യുവതിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി. യുവതിയുടെ ആരോഗ്യനില […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാംപ് നിർമാണ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി മേഖലയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രിയിലെ ഒരു രോഗിയുടെ രേഖയിൽ വ്യാജ സർക്കാർ മുദ്ര ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഹവല്ലിയിലെ വ്യാജ സ്റ്റാമ്പ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. റെയ്ഡിനിടെ വിതരണം ചെയ്യാൻ തയ്യാറാക്കിയ നിരവധി […]
Read more

സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,154 പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരായ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 14,154 നിയമലംഘകരെ സുരക്ഷാസേന പിടികൂടിയതായി അധികൃതർ അറിയിച്ചു. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകൾ പ്രകാരം പിടിയിലായവരിൽ 7,103 പേർ ഇഖാമ നിയമലംഘകരും, 3,654 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,397 പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെ അതിർത്തി […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് […]
Read more

ദുബായിൽ റൂം ഷെയറിങ്ങും സബ് ലൈറ്റിങ്ങും ഇനി നടക്കില്ല; നിയമം മാറുന്നു

ദുബായ്: വാടകച്ചെലവ് കുറയ്ക്കുന്നതിനായി ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് സുപ്രധാന നിർദേശങ്ങളുമായി ദുബൈ. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകുന്നതും (അനധികൃത സബ്‌ലെറ്റിങ്) അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്‌പേസ് സമ്പ്രദായങ്ങളും തടയുന്നതിനായി പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരം. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. കെട്ടിട ഉടമയുടെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു വാടകക്കാരനും അപ്പാർട്ട്മെന്റോ […]
Read more

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിന് കേടുപാട്, അന്വേഷണം ആരംഭിച്ചു

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി യുകെയുടെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ […]
Read more

യുഎഇയിൽ ഇന്ധന വില കൂട്ടി; പ്രവാസികൾക്ക് ജീവിതച്ചെലവും കൂടും

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില വർധിപ്പിച്ച് യുഎഇ ഇന്ധനവില നിർണയ സമിതി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂടിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.60 ദിർഹം ആയി. ജൂലൈയിൽ ഇത് 3.40 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായി ഉയർന്നു. അതേസമയം, ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.21 ദിർഹത്തിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix