Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ഹാഷിഷ് കടത്ത് കേസ്; സൗദിയിൽ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. […]
Read more

കുവൈത്തിൽ ആറുകിലോ ലഹരിമരുന്ന് പിടികൂടി; മൂന്ന് വിദേശികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ ഒരു താമസസ്ഥലത്ത് നിന്ന് ആറുകിലോഗ്രാമിലധികം ലഹരിമരുന്ന് പിടിച്ചെടുത്ത് മൂന്ന് വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തു. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരാളുമാണ് പിടിയിലായത്. ഇവരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ നിക്ഷേപിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ […]
Read more

കുവൈത്തിലെ കബ്ദ് മാർക്കറ്റിൽ വെടിവെപ്പ്; സുഡാനീസ് വ്യാപാരി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്തുണ്ടായ വെടിവെപ്പിൽ സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. വെടിയേറ്റ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനിടെ മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. വെടിവെപ്പിന് ശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ […]
Read more

രണ്ടാം തവണയും ഇറാന്‍റെ ആക്രമണം; കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ വീണ്ടും ആക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കിയിട്ടുണ്ട്. അപകടം ഉണ്ടായ ഉടൻ തന്നെ എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ […]
Read more

കുവൈത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ യൂണിഫോം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരത്തിലുള്ള മെഡിക്കൽ സ്ക്രബുകൾക്കാണ് അംഗീകാരം […]
Read more

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; കുവൈത്തും ബഹ്റൈനും അതീവ ജാഗ്രതയിൽ

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു. യാത്രക്കാർ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് ലഭിക്കുന്ന സന്ദേശങ്ങളും അറിയിപ്പുകളും ശ്രദ്ധാപൂർവം പരിശോധിച്ച് യാത്രാ വിവരങ്ങൾ ഉറപ്പാക്കണമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. മേഖലയിലെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടികൾ. കുവൈത്തിൽ വീണ്ടും […]
Read more

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം; ഗാസയിൽ ആറ് പേർ കൊല്ലപ്പെട്ടു

കെയ്‌റോ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വിവിധ ആക്രമണങ്ങളിൽ ഒമ്പത് വയസു കാരി ഉൾപ്പെടെ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ സംരക്ഷിക്കാൻ ചർച്ചകൾ തുടരുന്നതിനിടയിലാണ് വീണ്ടും ഇസ്രയേൽ അക്രമം. മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലെ ടെന്റുകൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഒമ്പത് വയസു കാരിയായ താല അബു മാതർ കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇസ്രയേൽ […]
Read more

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു; വിടവാങ്ങിയത് ഖത്തറിന്റെ ശിൽപി

ദോഹ: ഖത്തറിനെ ആധുനികവും ശക്തവുമായ രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീർ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി (74) അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. തുടർന്ന് ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ ഭരണച്ചുമതല തന്റെ നാലാമത്തെ മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറി അദ്ദേഹം അധികാരമൊഴിയുകയായിരുന്നു. രാജ്യത്തിനും അറബ്, ഇസ്‌ലാമിക ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും സത്കർമങ്ങളെയും അമീരി ദിവാൻ […]
Read more

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും, സൗദി-ഖത്തർ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അതീവ ആശങ്കാജനകമാണെന്നും ഒമാൻ വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ സഹോദര രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, ദേശീയ […]
Read more

ട്രാഫിക് നിയമലംഘനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് വാഹനങ്ങൾ കണ്ടുകെട്ടി ഷാർജ പൊലീസ്

ഷാർജ: റോഡ് യാത്രികരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ മാരകമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വാഹനങ്ങൾ കണ്ടുകെട്ടിയ പൊലീസ്, തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അശ്രദ്ധയോടെയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിലുമാണ് ഇരുവരും വാഹനമോടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടാമത്തെ ഡ്രൈവർക്ക് നേരത്തെ തന്നെ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും സമാന ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix