കുവൈത്ത് സിറ്റി: സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്.
ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരത്തിലുള്ള മെഡിക്കൽ സ്ക്രബുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. നഴ്‌സിംഗ് ജീവനക്കാർക്ക് ഏകീകൃത യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്.
രോഗികളെ നേരിട്ട് പരിചരിക്കുന്ന സമയത്ത് ദിഷ്‌ദാഷയും ജീൻസും ധരിക്കുന്നത് നിരോധിച്ചു. മുട്ടുവരെയെത്തുന്ന തരത്തിൽ അയഞ്ഞ മെഡിക്കൽ കോട്ട് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കറുപ്പ് അല്ലെങ്കിൽ ഇരുണ്ട നീല നിറത്തിലുള്ള ജാക്കറ്റുകൾ അനുവദനീയമാണ്. അബായയ്ക്ക് മുകളിൽ മെഡിക്കൽ കോട്ട് ധരിക്കാനും അനുമതിയുണ്ട്.
ആരോഗ്യ സ്ഥാപനങ്ങൾക്ക് പുറത്തേക്ക് മെഡിക്കൽ യൂണിഫോമോ ലാബ് കോട്ടോ ധരിച്ച് പോകുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ ഹോം വിസിറ്റ്, ഫീൽഡ് സന്ദർശനം തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇളവ് അനുവദിക്കും.
വൃത്തിയുള്ള ചെറിയ നഖങ്ങൾ, നേരിട്ട് രോഗി പരിചരണം നടത്തുന്ന മേഖലകളിൽ കൃത്രിമ നഖങ്ങളുടെ നിരോധനം, മുടി വൃത്തിയായി സൂക്ഷിക്കൽ, ലളിതമായ ആഭരണങ്ങൾ മാത്രം ഉപയോഗിക്കൽ, അടഞ്ഞതും വഴുക്കാത്തതുമായ ഷൂകൾ ധരിക്കൽ തുടങ്ങിയ നിർദേശങ്ങളും പുതിയ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഴ്‌സിംഗ് ജീവനക്കാർ കറുത്ത ഷൂ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആരോഗ്യ സ്ഥാപനങ്ങളിൽ ഏകീകൃത പ്രൊഫഷണൽ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനും രോഗി സുരക്ഷ, അണുബാധ നിയന്ത്രണം, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ വേഷച്ചട്ടമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.