Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

കണക്കില്ലാതെ പണം അയക്കാനാകില്ല; സൗദിയില്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ക്ക് കടുത്ത നിയന്ത്രണം

റിയാദ്: കള്ളപ്പണം വെളുപ്പിക്കുന്നവരെ പൂട്ടാൻ സൗദി അറേബ്യ. പുതിയ ഭേദഗതി അനുസരിച്ച് ധനകാര്യ സ്ഥാപനങ്ങൾ ഏതൊരു ബിസിനസ് ബന്ധം ആരംഭിക്കുന്നതിനും അക്കൗണ്ടുകൾ തുറക്കുന്നതിനും മുമ്പ് ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങളും പണത്തിന്റെ ഉറവിടവും പരിശോധിച്ചിരിക്കണം. ഒരു നിയമപരമായ സ്ഥാപനത്തിന്റെ 25 ശതമാനമോ അതിൽ കൂടുതലോ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന യഥാർഥ ഉടമസ്ഥനെ കൃത്യമായി തിരിച്ചറിയണം. സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചാൽ ഇടപാടുകൾ നിർത്തിവെക്കാൻ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്ക്, ക്യാപിറ്റൽ മാർക്കറ്റ് […]
Read more

എബോള പ്രതിരോധം; യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്കും, പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കും ഏർപ്പെടുത്തി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാ തരത്തിലുള്ള വിസകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി എത്തുന്നവരായാലും കഴിഞ്ഞ 21 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ […]
Read more

യുഎഇയിൽ നിന്നും ഗുവാഹത്തിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ/അബുദാബി: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബൈ- ഗുവാഹത്തി സർവീസും ഏഴിന് അബുദാബി- ഗുവാഹത്തി സർവീസും ആരംഭിക്കും. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും വൈകിട്ട് 5.10ന് ദുബായിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ. വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള […]
Read more

ഉറങ്ങുന്നതിനിടയിൽ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ്–നസീമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 25 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന അദ്ദേഹം കോവിഡ് […]
Read more

മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട എത്യോപ്യൻ സ്വദേശികളായ അഞ്ച് പേരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കുറ്റം തെളിഞ്ഞതായി അധികൃതർ അറിയിച്ചു. തുടർന്ന് പ്രത്യേക കോടതി കേസിൽ പ്രതികൾ […]
Read more

വരും ദിവസങ്ങളിൽ കൊടുംചൂട്; കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൗരന്മാരും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. വാഹനങ്ങളിൽ ചൂട് മൂലം അപകടസാധ്യതയുള്ള വസ്തുക്കൾ, സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ, ബാറ്ററികൾ, […]
Read more

സൗദിയിൽ പ്രവാസികൾക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാം; നിബന്ധനകൾ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയിൽ വിദേശ പൗരൻമാർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വാ​ഗ്ദാനം ചെയ്യുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ​​പ്രോപ്പർട്ടി മാർക്കറ്റ് വിദേശ നിക്ഷേപകർക്കും ബിസിനസുകൾക്കും കൂടുതൽ തുറന്നുകൊടുക്കുന്ന നീക്കമാണിത്. വിദേശ വ്യക്തികൾക്കും കമ്പനികൾക്കും സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള മേഖലകൾ ഉൾപ്പെടെ സൗദി പൗരൻമാരല്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളില്‍ വിദേശികള്‍ക്ക് പ്രോപ്പർട്ടികൾ […]
Read more

കുവൈത്തിൽ വ്യാജ സിവിൽ ഐഡി തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസസ്ഥല വിവരങ്ങളിൽ കൃത്രിമം കാണിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ കുവൈത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രേഖകളിൽ പ്രവാസികളുടെ യഥാർത്ഥ താമസ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1973-ൽ ജനിച്ച […]
Read more

വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്; സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്: വേനൽച്ചൂട് കനക്കുന്നതിിടെ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമാകുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില മൂലം ഇത്തരം വസ്തുക്കള്‍ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ബാങ്കുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, പെര്‍ഫ്യൂം കുപ്പികള്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ ദീര്‍ഘനേരം വയ്ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. കടുത്ത ചൂടില്‍ ഇവയ്ക്ക് […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ ടി4 ടെർമിനലിൽ നിന്ന് വിദേശ വിമാന സർവീസുകൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4 (T4) വഴി ഈജിപ്ത് എയർ, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. താൽക്കാലികമായി വെട്ടിക്കുറച്ചിരുന്ന വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി. സർവീസുകൾ പുനരാരംഭിച്ച ആദ്യദിനം ഈജിപ്ത് എയറിലെ 242 യാത്രക്കാരും ഫ്ലൈ ദുബായിലെ 180 യാത്രക്കാരും ഉൾപ്പെടെ ആകെ 422 യാത്രക്കാർ T4 ടെർമിനൽ വഴി യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 18 മുതൽ എയർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix