Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

റിയാദ് എയർ ബുധനാഴ്ച മുതൽ ആകാശത്ത്; ആദ്യ സർവീസ് ലണ്ടനിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ ജൂൺ 10 മുതൽ സർവീസുകൾ ആരംഭിക്കും. വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് കമ്പനിയുടെ പ്രവർത്തനാരംഭം. ആദ്യ അന്തർദേശീയ സർവീസ് ലണ്ടനിലേക്കായിരിക്കും. നേരത്തെ ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന സർവീസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപേ തുടങ്ങാൻ തീരുമാനിച്ചു. ഇതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും തിരിച്ചും കൂടുതൽ കണക്റ്റിങ് സർവീസുകൾ […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്നു കുവൈത്ത് പൗരന്മാരെ സൂക്ഷ്മ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി […]
Read more

വ്യോമാക്രമണ മുന്നറിയിപ്പ്: ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ ശത്രുരാജ്യങ്ങളിൽ നിന്ന് വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് ദേശീയ മുന്നറിയിപ്പ് സന്ദേശം. പ്രദേശത്ത് അടിയന്തിര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശത്തിൽ നിർദേശം നൽകി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകൾക്കുള്ളിലോ അല്ലെങ്കിൽ ജനലുകൾ, വാതിലുകൾ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ മറ്റ് ഇടങ്ങളിലോ തുടരാനാണ് നിർദേശം. സിവിൽ ഡിഫൻസ് വിഭാഗം […]
Read more

ചൂട് കനക്കുന്നു; ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം

മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും അധികൃതർ അറിയിച്ചു. നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശം പ്രകാരം ഒമാൻ കടലിന് സമീപമുള്ള തീരപ്രദേശങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലുള്ള അതിതീവ്ര ചൂട് തുടരുമെന്ന് വ്യക്തമാക്കുന്നു. ചില സ്ഥലങ്ങളിൽ ഇത് 50 ഡിഗ്രി […]
Read more

ഹിജ്റ പുതുവത്സരം; ജൂൺ 15ന് യുഎഇയിൽ അവധി

ദുബായ്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 15ന്‌ യുഎഇയിലെ പൊതുമേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് എക്‌സ്‌ കുറിപ്പിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. 16 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവത്സരത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.
Read more

കുവൈത്തിൽ മയക്കുമരുന്ന് കലർത്തിയ 140 പേപ്പറുകളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന പ്രവാസി പിടിയിൽ. ഈജിപ്ഷ്യൻ സ്വദേശിയെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളും കൃത്യമായ അന്വേഷണവും നിരീക്ഷണവും അടിസ്ഥാനമാക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി എന്നിവയും […]
Read more

ഒടുവിൽ സമ്മതിച്ചു; പശ്ചിമേഷ്യയിലെ യുഎസിന്‍റെ ഏറ്റവും വലിയ സൈനിക കേന്ദ്രം ഇറാൻ തകർത്തു

ഖത്തർ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ അൽ ഉദൈദിലെ കമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്ററിലേക്ക് (CAOC) ഒന്നിലധികം ഇറാനിയൻ മിസൈലുകൾ പതിച്ചിരുന്നു. ഇതോടെ വ്യോമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചുവെന്നാണ് വിവരം. എന്നാൽ സംഭവം നടന്ന സമയത്ത് ഇതുസംബന്ധിച്ച് യുഎസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. ഫെബ്രുവരി 28-ന് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുഎസിന് ഇതുവരെയായി കനത്ത നഷ്ടം നേരിടേണ്ടിവന്നെന്നാണ് […]
Read more

യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ; ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: യുഎഇയിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായുള്ള മധ്യാഹ്ന വിശ്രമവേള ഈ വർഷം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാവുക. നിലവിലുള്ള നിയമപ്രകാരം ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചിട്ടിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും. ഈ നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ […]
Read more

പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ ഇസ്കിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ–നിർമല ദമ്പതികളുടെ മകൻ ജിജേഷ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

കുവൈത്തിൽ മയക്കുമരുന്ന് വേട്ട; ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് വിപണനം തടയുന്നതിനായുള്ള പ്രത്യേക ഓപ്പറേഷനിൽ വലിയ തോതിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും പിടിച്ചെടുത്തു. വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വെയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (GDCI) സംരക്ഷണത്തിന് കീഴിലുള്ള മുബാറക് അൽ-കബീർ ഗവർണറേറ്റിന്റെ അന്വേഷണം വിഭാഗം ഈ നിർണ്ണായക ഓപ്പറേഷനിന് നേതൃത്വം നൽകി. മുൻകൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix