ദുബായ്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 15ന് യുഎഇയിലെ പൊതുമേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് എക്‌സ് കുറിപ്പിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.
16 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവത്സരത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.






