Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

എബോള ഭീഷണി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യുഎഇ വിസ വിലക്ക്

ദുബായ്: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് […]
Read more

കുവൈത്തിൽ വിദേശമദ്യ വിൽപ്പന; രണ്ട് ആഫ്രിക്കൻ പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. ഇരുവരെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മംഗഫ് മേഖലയിൽ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളുമായി ബന്ധപ്പെടുകയും ഒരു കുപ്പി […]
Read more

റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളിയെ കാണാതായി

റിയാദ്: തലയ്ക്ക് പരിക്കേറ്റ് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി ആശുപത്രി) ചികിത്സയിലായിരുന്ന മലയാളി യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. തൃശൂർ ഒല്ലൂർ പാലക്കൽ തോമസിെൻറ മകൻ ടിൻസനെയാണ് (38) കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കഴിഞ്ഞ മെയ് 18-ന് സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിൽ എത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചില ദിവസങ്ങൾ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെങ്കിലും, പൂർണ്ണമായ ഓർമ്മശക്തി വീണ്ടെടുക്കാൻ മുമ്പ് […]
Read more

പക്ഷാഘാതം ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

റിയാദ്: ഒരു വർഷത്തോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ (57) റിയാദിൽ അന്തരിച്ചു. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 25-നാണ് ജോലിക്കിടെ സുനിൽ കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പക്ഷാഘാതം സ്ഥിരീകരിച്ചിരുന്നു. […]
Read more

ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; 50കാരിയുടെ തലച്ചോറിലെ ഭീമൻ ട്യൂമർ നീക്കം ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 50 വയസ്സുകാരിയുടെ തലച്ചോറിലുണ്ടായിരുന്ന ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ദീർഘനാളായി പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിക്കാണ് ശസ്ത്രക്രിയയിലൂടെ ആശ്വാസമായത്. വിശദമായ പരിശോധനകളിൽ രോഗിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലിപ്പമുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയിരുന്നു. തലച്ചോറിലെ കോശങ്ങളിൽ ശക്തമായ സമ്മർദ്ദം സൃഷ്ടിച്ചിരുന്ന ട്യൂമർ മധ്യരേഖയുടെ സ്ഥാനചലനത്തിനും തലച്ചോറിലെ […]
Read more

എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ

മസ്കറ്റ്: ഒമാനിലെ ഫഹൽ (മിന അൽ ഫഹൽ) തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ തുടരുകയാണെന്ന് ഒമാൻ ഓയിൽ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. തുറമുഖത്ത് സ്ഫോടനം നടന്നതായി വന്ന റിപ്പോർട്ടുകൾക്കിടെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. മുമ്പ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ടെർമിനലിന് സമീപം സ്ഫോടനം ഉണ്ടായതിനെ തുടർന്ന് എണ്ണ കയറ്റുമതിയും വിതരണവും താൽക്കാലികമായി നിർത്തിവച്ചതായി പറഞ്ഞിരുന്നു. കടലിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കുന്ന സിംഗിൾ-ബോയി മൂറിങ് (SBM) ബെർത്തുകൾക്ക് സമീപമാണ് സംഭവം ഉണ്ടായതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഒമാൻ […]
Read more

153 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചു; പ്രവാസിക്ക് നാടുകടത്തൽ നടപടി

കുവൈത്ത് സിറ്റി: അനുവദനീയമായ വേഗപരിധി ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ച പ്രവാസി എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവായി. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരമുള്ള ആദ്യ നടപടികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മണിക്കൂറിൽ 153 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചതിനാണ് അറബ് വംശജനായ എൻജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ട്രാഫിക് റിപ്പോർട്ടിൽ വേഗപരിധി ലംഘിച്ചതായി അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആഭ്യന്തര മന്ത്രാലയം […]
Read more

സംഘർഷത്തിന് ശേഷം ദുബായ് എയർപോർട്ട് വീണ്ടും പൂർണസജ്ജമാകുന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും വിമാന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ വികസന പദ്ധതി നടപ്പാക്കുന്നത്. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത പ്രതിസന്ധിക്ക് പിന്നാലെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഈ നവീകരണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളിൽ താൽക്കാലിക ശബ്ദം ഉണ്ടാകാമെന്നും അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ ടെർമിനൽ 1-ലേക്കുള്ള പ്രവേശന പാലത്തിന്റെ നവീകരണം […]
Read more

ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം

മസ്കറ്റ്: ഒമാനിലെ പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ മിന അൽ ഫഹൽ ടെർമിനലിന് സമീപം വൻ സ്ഫോടനം നടന്നു. സ്ഫോടനത്തിന്റെ ഫലമായി, ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും താൽക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനം കടലിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സിംഗിൾ-ബോയ് മൂറിങ് (SBM) ബെർത്തുകൾക്കടുത്ത് വന്നു. പ്രത്യേകിച്ച് SBM 1, SBM 2 ബെർത്തുകൾക്കിടയിൽ സ്ഫോടനമുണ്ടായതായി വിശ്വാസ്യ വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക നിഗമനപ്രകാരം, സ്ഫോടകവസ്തുക്കൾ നിറച്ച […]
Read more

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; റിയാദ്–കൊച്ചി റൂട്ടിൽ ദിവസേന സർവീസുകൾ

റിയാദ്: ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും കൂടുതൽ സൗകര്യം ഒരുക്കി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ റിയാദ്–കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ജൂലൈ 2 മുതൽ ഈ സർവീസുകൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് ലഭ്യമാകുന്ന രീതിയിലാണ് റിയാദിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9.25-ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 5.25-ന് കൊച്ചിയിൽ എത്തും. ചൊവ്വാഴ്ചകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix