Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; റിയാദ്–കൊച്ചി റൂട്ടിൽ ദിവസേന സർവീസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും കൂടുതൽ സൗകര്യം ഒരുക്കി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ റിയാദ്–കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ജൂലൈ 2 മുതൽ ഈ സർവീസുകൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് ലഭ്യമാകുന്ന രീതിയിലാണ് റിയാദിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9.25-ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 5.25-ന് കൊച്ചിയിൽ എത്തും. ചൊവ്വാഴ്ചകളിൽ രാത്രി 10-ന് പുറപ്പെട്ട് രാവിലെ 6-നും, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 11.55-ന് പുറപ്പെട്ട് രാവിലെ 7.55-നും കൊച്ചിയിൽ എത്തിച്ചേരും.

മടക്കയാത്രയ്ക്കായി കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള സർവീസ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.25-ന് പുറപ്പെടും. രാത്രി 8.25-ന് വിമാനം റിയാദിൽ എത്തും. ചൊവ്വാഴ്ചകളിൽ വൈകിട്ട് 6-നും, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് 7.55-നും പുറപ്പെടുന്ന വിമാനങ്ങൾ രാത്രി യഥാക്രമം 9-നും 10.55-നും റിയാദിൽ എത്തിച്ചേരും.

ടിക്കറ്റുകൾ ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് AkasaAir.com, മൊബൈൽ ആപ്പ്, അംഗീകൃത ട്രാവൽ ഏജൻറുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer