Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

സൗദി അറേബ്യയിൽ താമസസ്ഥലത്ത് പ്രവാസി മലയാളി നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്. മരണാനന്തര നടപടികൾ അൽ ഖർജ് കെഎംസിസി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

മാരകായുധങ്ങളുമായി കടയിൽ അതിക്രമിച്ചു കയറി വൻ കവർച്ച; റിയാദിൽ രണ്ടുപേർ അറസ്റ്റിൽ

റിയാദ്: കടയിൽ അതിക്രമിച്ച് കയറി കത്തിയും വാളും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. പതിവുപോലെ പ്രവർത്തിച്ചിരുന്ന കടയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും കൗണ്ടറിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യുകയുമായിരുന്നു. ശേഷം ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് റിയാദ് സുരക്ഷാ വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് […]
Read more

സ്വന്തം ആവശ്യത്തിന് മദ്യം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി. വ്യക്തമായ നിയമപരമായ തെളിവുകൾ ഇല്ലാതെ ഒരാളെ കുറ്റക്കാരനാക്കാനോ ശിക്ഷിക്കാനോ കഴിയില്ലെന്ന തത്വം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. പിടിച്ചെടുത്ത മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്ന പ്രതിയുടെ വാദമാണ് അംഗീകരിച്ചത്. പ്രതി മദ്യം വിൽക്കാൻ ശ്രമിച്ചതായോ മറ്റുള്ളവർക്ക് കൈമാറിയതായോ തെളിയിക്കുന്ന യാതൊരു അന്തിമ തെളിവുകളും കേസ് രേഖകളിൽ […]
Read more

പിസ ഓർഡറെന്ന വ്യാജ കോൾ; യുവതിയുടെ ജീവൻ രക്ഷിച്ച് ഷാർജ പൊലീസ്

ഷാർജ: പിസ ഓർഡർ ചെയ്യാനെന്ന വ്യാജേന എമർജൻസി നമ്പറിലേക്ക് വിളിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഷാർജ പൊലീസ്. കോൾ തെറ്റിയെത്തിയതാണെന്ന് കരുതി അവഗണിക്കാതെ, സാഹചര്യം കൃത്യമായി മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഷാർജ പൊലീസ് എമർജൻസി ലൈനിൽ ഡ്യൂട്ടിയിലായിരുന്ന ഖാമിസ് എന്ന ഉദ്യോഗസ്ഥനാണ് യുവതിയുടെ പരിഭ്രാന്തി തിരിച്ചറിഞ്ഞത്. യുവതിക്ക് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, പിസ ഓർഡർ സ്വീകരിക്കുന്നതുപോലെ സംഭാഷണം തുടർന്നു. എത്ര പിസ വേണമെന്ന് ചോദിച്ചപ്പോൾ “ഒന്ന്” എന്നും, […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പ് തട്ടിപ്പ്; അഞ്ചംഗ ബംഗ്ലാദേശി സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ ഉൾപ്പെടെ ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ ലക്ഷ്യമിട്ട് സംഘം പ്രവർത്തിച്ചിരുന്നതായും അധികൃതർ […]
Read more

കുവൈത്തിൽ വ്യാജ ഡോക്ടറായി തട്ടിപ്പ് നടത്തിയ വ്യക്തിക്ക് 3 വർഷം കഠിനതടവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പബ്ലിക് ആശുപത്രിയിൽ ഡോക്ടറുടെ വേഷം ധരിച്ച് എത്തി രോഗികളെ വഞ്ചിക്കുകയും വ്യാജ വാഗ്ദാനങ്ങളിലൂടെ പണം തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചു. ക്രിമിനൽ കോടതി ഇയാൾക്ക് 3,000 കുവൈത്ത് ദിനാർ പിഴയും ചുമത്തി. ഡോക്ടറുടെ കോട്ടും ഔദ്യോഗിക യൂണിഫോമും ധരിച്ച് ആശുപത്രിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിച്ച ഇയാൾ ജീവനക്കാരെയും രോഗികളെയും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിക്കൊടുക്കാമെന്നും എല്ലാ മെഡിക്കൽ നടപടികളും വേഗത്തിലാക്കാമെന്നും വാഗ്ദാനം […]
Read more

കനത്ത ചൂടിൽ വെന്തുരുകി ​ഗൾഫ്; ഒമാനിൽ 50 ഡി​ഗ്രിക്ക് മുകളിൽ

മസ്കത്ത്: ​ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുന്നു. ഒമാനിൽ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്താണ്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ വുസ്ത ഗവർണറേറ്റിലെ ‘ഫഹൂദിലാണ്’. 49.1ºC ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും കടുത്ത വേനൽ സാഹചര്യമാണ് നിലവിലുള്ളത്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 45 ºCനും മുകളിലാണ്. വിവിധ കാലാവസ്ഥാ […]
Read more

ഒമാനിൽ തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു

മസ്കറ്റ്: ഒമാനിൽ ഷിനാസ് തുറമുഖത്തിന് സമീപം വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരുടെ നിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ചേർന്ന് പ്രവർത്തനം തുടരുകയാണ്.
Read more

ദുബായിൽ വാഹനാപകടം: ട്രക്കിന് പിന്നിൽ മിനി ബസ് ഇടിച്ചു; മരിച്ചവരിൽ ഇന്ത്യക്കാരും

ദുബായ്: എമിറേറ്റ്സ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനി ബസ് അതിവേഗത്തിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു സംഭവം. അപകടസമയത്ത് മിനി ബസിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കി നാല് പേർക്ക് പരിക്കുകളുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ […]
Read more

വൃക്കരോഗത്തെ തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ദീർഘകാലമായി അൽ നാരിയയിലെ ഒരു പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ മൃതദേഹം അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix