മസ്കറ്റ്: ഒമാനിലെ ഇസ്കിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ–നിർമല ദമ്പതികളുടെ മകൻ ജിജേഷ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു.
താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






