Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെഎം ഷാജി, മലക്കം മറിയുന്ന MSF; പിഎം ശ്രീയിൽ വിയർക്കുന്ന യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ല്ലാത്തൊരു ധർമ്മസങ്കടത്തിലാണ് യുഡിഎഫ് ഇപ്പോൾ. ഇത്രയും കാലം തങ്ങൾ എതിർത്ത പല പദ്ധതികളേയും ഇപ്പോൾ തുപ്പാനോ വിഴുങ്ങാനോ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്നു. ആ ലിസ്റ്റിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന വിഷയമാണ് പിഎം ശ്രീ. വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്‌ സർക്കാർ. വിഷയത്തിൽ നേരത്തെ കൊമ്പുകോർത്തിട്ടുള്ളതാണ് ഇടതുപക്ഷവും വലതുപക്ഷവും. എന്തിനേറെ, സിപിഎം-സിപിഐ പോരിന് പോലും വഴിതുറന്ന വിഷയമാണിത്.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ അന്ന് കേന്ദ്രം തടഞ്ഞുവച്ച എസ്എസ്‌കെ വിഹിതം നേടിയെടുക്കാൻ അന്നത്തെ എൽഡിഎഫ്‌ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്‌. വിദ്യാർഥികൾക്ക്‌ അർഹമായ പണം നേടിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്ന് പറഞ്ഞിരുന്നു. ധാരണാ പത്രം നടപ്പാക്കില്ലെന്നും പദ്ധതിയിൽനിന്ന് പിന്മാറുന്നതായും എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ, അന്ന് ഈ നീക്കത്തിനെതിരെ പ്രചാരണം നടത്തുകയും പിഎം ശ്രീ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതും യുഡിഎഫ് ആയിരുന്നു. ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി ഉൾപ്പെടെയുള്ളവർ എൽഡിഎഫ് സർക്കാരിനെതിരെ സമരത്തിനിറങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിഎം ശ്രീ എടുത്ത് ചവറ്റുകൊട്ടയിലെറിയും എന്നാണ് ഒരു സമരവേദിയിൽ ഷാജി പ്രസം​ഗിച്ചത്.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട്‌ കഴിഞ്ഞദിവസം പറഞ്ഞത്. മുൻ സർക്കാർ പിഎം ശ്രീ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കുക മാത്രമാണ്‌ ചെയ്‌തതെന്ന പരാമർശം പക്ഷേ അത്ര വ്യക്തമല്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന ഉപാധിയോടെ മാത്രം ഫണ്ട് നൽകുമെന്ന ഭീഷണിക്ക്‌ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും മന്ത്രി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം. പക്ഷേ, മന്ത്രി പറയുന്ന ചില കാര്യങ്ങൾ അം​ഗീകരിക്കാം, ഒരു പുതിയ സർക്കാർ എന്നത് പൂർണമായും പുതിയ ഒന്നല്ല, മുൻ സർക്കാരിന്റെ ഒരു തുടർച്ച തന്നെയാണ് അത്. മുൻ സർക്കാർ ഒപ്പിട്ടതും തുടങ്ങിയിട്ടതുമായ എല്ലാം ഒരു സുപ്രഭാതത്തിൽ വന്ന് മറ്റൊരു സർക്കാരിന് മാറ്റിമറിക്കാനാവും എന്ന് കരുതാനും വയ്യ. മുന്നോട്ട് പോയാലും വിദ്യാഭ്യാസ നയം മാറ്റില്ലെന്നാണ് ഷംസുദ്ദീൻ പറയുന്നത്. അന്ന് ശിവൻകുട്ടി പറഞ്ഞതും ഇതേ കാര്യം തന്നെയാണ്.

ഈ വിഷയത്തിൽ ഏറ്റവുമധികം ആശയക്കുഴപ്പം യൂത്ത് ലീ​ഗിനും സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ പികെ നവാസിനുമാകും. പി എം ശ്രീയിൽ യുഡിഎഫിന്റെ കേരളം മുട്ട് മടക്കില്ലെന്നും മടക്കാൻ പാടില്ലെന്നും ഫേസ്ബുക്കിൽ കുറിക്കുമ്പോഴും എങ്ങനെ മടക്കാതിരിക്കും എന്ന് നവാസും മനസിൽ പറയുന്നുണ്ടാകും. നാലര വെള്ളിക്കാശിന് ആർഎസ്എസിന്റെ അറവുശാലയിലേക്ക് കേരളത്തിലെ ക്ലാസ് മുറികളെ ഒറ്റിക്കൊടുത്തവരെന്ന് പറഞ്ഞ് കുറ്റഭാരം മുൻ ഇടത് സർക്കാരിന്റെ തലയിൽ ഇട്ട് രക്ഷപ്പെടാൻ തന്നെയാണ് നവാസും ശ്രമിക്കുന്നത്. സഖാക്കളെ കണ്ടാൽ ഓന്ത് പോലും നാണിക്കുമെന്നാണ് നവാസ് പറയുന്നത്. അപ്പോൾ യൂത്ത് ലീ​ഗ് നിലപാട് മാറ്റിയോ എന്ന് ആരെങ്കിലും ചോദിക്കില്ലേ, അതിനും മറുപടി മുൻകൂറായി പറയുന്നുണ്ട്. ‘ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല എന്നാണ് പോസ്റ്റിന്റെ അവസാന വരി. പക്ഷേ തങ്ങളുടെ മുൻ നിലപാടിനെ എംഎസ്‍എഫ് മയപ്പെടുത്തി എന്ന കാര്യം വ്യക്തം.

പദ്ധതിയിൽ തന്ത്രപരമായ നിലപാടാണ് ലീ​ഗ് സ്വീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് വാങ്ങിയെടുക്കാൻ ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ലീ​ഗ് തലപ്പത്തുള്ളവർ. അതിനാൽ തൽക്കാലം പ്രത്യേകിച്ച് ഒന്നും മിണ്ടാതെ പദ്ധതിയുമായി മുന്നോട്ട് പോയി കിട്ടാവുന്നത് വാങ്ങിയെടുക്കുക എന്നത് തന്നെയാകും ലീ​ഗിന്റെ നിലപാട്. ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്ന പി എം ശ്രീ നടപ്പിലാക്കാനാകില്ലെന്നും ഫണ്ടിന്റെ കാര്യം പറയുന്നത്‌ വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോൾ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌. ഇപ്പോൾ പക്ഷേ കാര്യമായ മിണ്ടാട്ടമില്ല.

പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ഞങ്ങളെ ‘സംഘി’യെന്നും ‘ഒറ്റുകാർ’ എന്നും വിളിച്ച് ആക്ഷേപിച്ച വി ഡി സതീശനും കെ.സി വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ.എം ഷാജിയും ഇന്ന് എവിടെപ്പോയി എന്നാണ് വി ശിവൻകുട്ടി ചോദിക്കുന്നത്. അന്ന് എൽഡിഎഫിനെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണെന്നും വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കണോ എന്നും ചോദിച്ച് യുഡിഎഫിനെ കൂടുതൽ സമ്മർദത്തിലാക്കാനും ശിവൻകുട്ടിയണ്ണൻ മറന്നില്ല.

പിഎം ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ 1,065.59 കോടി രൂപയാണ്‌ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്‌. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കേരളത്തിന് ഈ ഫണ്ട് കൂടിയേ തീരു. നിലവിലെ അവസ്ഥയിൽ കേന്ദ്രവുമായി യുദ്ധം ചെയ്ത് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ല. ഇതടക്കം പല മേഖലകളിലേക്കുള്ള കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കാൻ നയപരമായ വിട്ടുവീഴ്ച്ചകൾ എടുക്കേണ്ടി വരും. അന്ന് ഇടത് സർക്കാർ ചെയ്തതും ഇപ്പോൾ വലത് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. തീരുമാനം എന്തായാലും കേരളത്തിന്റെ മതേതരത്വത്തേയും സാമൂഹ്യഘടനയേയും തകർക്കാനുള്ള നീക്കങ്ങൾക്ക് ഭരണപക്ഷവും പ്രതിപക്ഷവും നിന്നുകൊടുക്കില്ലെന്ന് മാത്രം നമുക്കിപ്പോൾ വിശ്വസിക്കാം.

Advertisement
WhiteswanTV Footer