Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UDF cabinet

ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെഎം ഷാജി, മലക്കം മറിയുന്ന MSF; പിഎം ശ്രീയിൽ വിയർക്കുന്ന യുഡിഎഫ്

വല്ലാത്തൊരു ധർമ്മസങ്കടത്തിലാണ് യുഡിഎഫ് ഇപ്പോൾ. ഇത്രയും കാലം തങ്ങൾ എതിർത്ത പല പദ്ധതികളേയും ഇപ്പോൾ തുപ്പാനോ വിഴുങ്ങാനോ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്നു. ആ ലിസ്റ്റിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന വിഷയമാണ് പിഎം ശ്രീ. വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്‌ സർക്കാർ. വിഷയത്തിൽ നേരത്തെ കൊമ്പുകോർത്തിട്ടുള്ളതാണ് ഇടതുപക്ഷവും വലതുപക്ഷവും. എന്തിനേറെ, സിപിഎം-സിപിഐ പോരിന് പോലും വഴിതുറന്ന വിഷയമാണിത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ അന്ന് […]
Read more

അര്‍ഹതപ്പെട്ട പലരേയും ഒഴിവാക്കേണ്ടി വന്നു, ദുഃഖമുണ്ട്; വിഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനമാണെന്ന് പറഞ്ഞാണ് മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ പുറത്തിറക്കിയത്. ഒപ്പം അർഹതപ്പെട്ട പലരേയും ഉൾക്കൊള്ളിക്കാൻ പറ്റിയില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചു. ഇപ്പോൾ ഉള്ളവരേക്കാൾ അർഹരായ പലരും പുറത്തുണ്ട്. ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീരുമാനമെടുത്തത്. സോഷ്യൽ, റീജിയണൽ ബാലൻസ് പരിഗണിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കാൻ സാധിച്ചില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read more

ഇതാ ടീം വിഡിഎസ്; കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവരെല്ലാം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വി.ഡി. സതീശന്‍ മന്ത്രിമാരെ പ്രഖ്യാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് […]
Read more

ധനവകുപ്പും മുഖ്യമന്ത്രിക്ക് തന്നെ? ചാണ്ടി ഉമ്മനും കെ മുരളീധരനും എം ലിജുവും മന്ത്രിമാരാകും

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് തന്നെയാണ് ഒടുവിലത്തെ റിപ്പോർട്ട്. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും […]
Read more

കെഎം ഷാജിയും ലിജുവും മന്ത്രിസഭയിലെത്തുമോ? അവകാശവാദവുമായി ജോസഫ് ​ഗ്രൂപ്പ്; തിരക്കിട്ട ചർച്ചകൾ

മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വേ​ഗത്തിൽ കടക്കുകയാണ് യുഡിഎഫ്. മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്ന് ഉറപ്പായി. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് കെ.മുരളീധരന് പുറമേ എൻ. ശക്തനും എം. വിൻസന്റും സജീവ […]
Read more

ആരൊക്കെ മന്ത്രിമാരാകും? ലീഗിന് എന്ത് കിട്ടും? പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: ഒടുവില്‍ കാത്ത് കാത്തിരുന്ന് ആ പ്രധാന തീരുമാനം വന്നു. ഇനിയാണ് ശരിക്കും തലവേദന. മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കുമെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വ്യക്തതയില്ല. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) […]
Read more
Advertisement
WhiteswanTV Footer