Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജന്തർ മന്ദർ പ്രതിഷേധത്തിന് പിന്തുണയുമായി ദുൽഖർ സൽമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡൽഹിയിലെ ജന്തർ മന്ദിറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ പിന്തുണ അറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരസ്പരം മനസിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറയുന്നു. ‘ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും, കാര്യങ്ങൾ കേൾക്കാനും, പരസ്പരം മനസിലാക്കാനും ഓർമപ്പെടുത്തുന്ന ഒന്നാണ്. യുവാക്കൾ ഇത്തരത്തിൽ ഒരു വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നു,’ അദ്ദേഹം കുറിച്ചു. ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ യാതൊരു വഴിയുമില്ലെന്ന് തോന്നുകയും, മറ്റുചിലർ തങ്ങളുടെ ജീവൻ തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer