Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dulqar salman

ജന്തർ മന്ദർ പ്രതിഷേധത്തിന് പിന്തുണയുമായി ദുൽഖർ സൽമാൻ

കൊച്ചി: ഡൽഹിയിലെ ജന്തർ മന്ദിറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ പിന്തുണ അറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരസ്പരം മനസിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറയുന്നു. ‘ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം […]
Read more

ദുൽഖറിന്റെ സ്‌റ്റൈലിഷ് ചിത്രമായി ‘ഐ ആം ഗെയിം’ ഒരുങ്ങുന്നു

ഐ ആം ഗെയിം എന്ന പുതിയ ചിത്രത്തെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമാണ് ഇതെന്നാണ് ദുൽഖർ പറഞ്ഞത്. സംവിധായകൻ നഹാസ് ഹിദായത് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായി. കഥാപാത്രവും കഥാപശ്ചാത്തലവും വളരെ മോഡേൺ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുൽഖർ പറഞ്ഞു. തന്നെ കൂടുതൽ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കണമെന്ന സംവിധായകന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം […]
Read more

സഞ്ജുവിന് മുന്നില്‍ ദുല്‍ഖറും വീണു; ഇന്‍സ്റ്റഗ്രാമിലും താരം

കൊച്ചി: ടി20 ലോകകപ്പ് ഹീറോയിസത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും താരം സഞ്ജു തന്നെ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍ മാറി. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ സഞ്ജുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു. എന്നാലിപ്പോള്‍ 17. 5 മില്യണ്‍ ഫോളോവേഴ്സിലേക്ക് അത് കുത്തനെ ഉയര്‍ന്നു. സഞ്ജുവിന് പിന്നിലായത് ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്സും. കീര്‍ത്തി സുരേഷ് ആണ് ഒന്നാം സ്ഥാനത്ത്. […]
Read more

Recent News

Advertisement
WhiteswanTV Footer