Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുൽഖറിന്റെ സ്‌റ്റൈലിഷ് ചിത്രമായി ‘ഐ ആം ഗെയിം’ ഒരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആം ഗെയിം എന്ന പുതിയ ചിത്രത്തെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമാണ് ഇതെന്നാണ് ദുൽഖർ പറഞ്ഞത്. സംവിധായകൻ നഹാസ് ഹിദായത് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായി. കഥാപാത്രവും കഥാപശ്ചാത്തലവും വളരെ മോഡേൺ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുൽഖർ പറഞ്ഞു. തന്നെ കൂടുതൽ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കണമെന്ന സംവിധായകന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ഓണം റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായിരിക്കും ചിത്രം. ആർഡിഎക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. ദുൽഖറിന്റെ 40-ാമത്തെ ചിത്രമായും “ഐ ആം ഗെയിം” ശ്രദ്ധ നേടുന്നു. ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

Recent News

Advertisement
WhiteswanTV Footer