Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muscat

ഒമാനിൽ തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു

മസ്കറ്റ്: ഒമാനിൽ ഷിനാസ് തുറമുഖത്തിന് സമീപം വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരുടെ നിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ചേർന്ന് പ്രവർത്തനം തുടരുകയാണ്.
Read more

പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ ഇസ്കിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ–നിർമല ദമ്പതികളുടെ മകൻ ജിജേഷ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം

മസ്കറ്റ്: ഒമാനിലെ പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ മിന അൽ ഫഹൽ ടെർമിനലിന് സമീപം വൻ സ്ഫോടനം നടന്നു. സ്ഫോടനത്തിന്റെ ഫലമായി, ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും താൽക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനം കടലിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സിംഗിൾ-ബോയ് മൂറിങ് (SBM) ബെർത്തുകൾക്കടുത്ത് വന്നു. പ്രത്യേകിച്ച് SBM 1, SBM 2 ബെർത്തുകൾക്കിടയിൽ സ്ഫോടനമുണ്ടായതായി വിശ്വാസ്യ വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക നിഗമനപ്രകാരം, സ്ഫോടകവസ്തുക്കൾ നിറച്ച […]
Read more

വിമാനത്താവളത്തിൽ പരിശോധന; യാത്രക്കാരന്‍റെ ലഗേജിൽ ആറുകിലോയിലേറെ കഞ്ചാവ്

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. 17 പാക്കറ്റുകളിലാക്കി യാത്രക്കാരന്റെ വ്യക്തിഗത ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ഒമാൻ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഇത് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവ് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അതേസമയം, കുവൈറ്റിൽ നടത്തിയ മറ്റൊരു മയക്കുമരുന്ന് വേട്ടയിൽ 12 കിലോഗ്രാം മെത്ത് (ഷാബു) പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. […]
Read more

ബലിപെരുന്നാൾ; തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി

മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 382 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്ന തടവുകാരെയാണ് പ്രത്യേക ഉത്തരവിലൂടെ മോചിപ്പിക്കുന്നത്. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യം പരിഗണിച്ചാണ് മാപ്പ് അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു. സുൽത്താന്റെ ഈ നടപടി മനുഷ്യപരമായ കരുണാപൂർണ തീരുമാനമാണെന്നും, മോചിതരാകുന്നവരുടെ കുടുംബങ്ങൾക്ക് ഇത് വലിയ […]
Read more

ഒമാനിൽ അതീവ ജാഗ്രത; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

മസ്‌കറ്റ്: ഒമാനിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും.ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മസ്‌കറ്റ്, അൽ […]
Read more

ഒ​മാ​നി​ലെ ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം ക​ട​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ആകെ ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം കടന്നു. ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ൺ​ വ​രെ 53,03,578 ആ​ണ് ജ​ന​സം​ഖ്യ. ഇ​തി​ൽ 30,06,387 പേ​ർ ഒ​മാ​നി പൗ​ര​ന്മാ​രാ​ണ് (56.69 ശ​ത​മാ​നം). ജ​ന​സം​ഖ്യ​യു​ടെ 43.31 ശ​ത​മാ​നം അഥവാ 22,97,191 പേ​ർ പ്ര​വാ​സി​ക​ളാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. Content: Oman’s population exceeds 5.3 million
Read more

അന്താരാഷ്ട്ര യോഗാ ദിനം; ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി

മസ്കറ്റ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മസ്കറ്റ് ഇന്ത്യൻ എംബസി. യോ​ഗദിനത്തോടനുബന്ധിച്ച് കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ജിവി ശ്രീനിവാസ് പരിപാടികളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും സ്ഥാനപതി ശ്രീനിവാസ് ചൂണ്ടിക്കാട്ടി. ഒമാനിലെമ്പാടുമുള്ള യോഗ ഗ്രൂപ്പുകൾ പതിവ് പരിശീലനത്തിന്‍റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്ന വിവിധ യോഗ രൂപങ്ങൾ പ്രദർശിപ്പിച്ചു. പൊതു യോഗ പ്രോട്ടോക്കോൾ പിന്തുടരുന്ന സൂര്യ നമസ്‌കാരം, യോഗ അഭ്യാസ്, യോഗ […]
Read more
Advertisement
WhiteswanTV Footer