Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിമാനത്താവളത്തിൽ പരിശോധന; യാത്രക്കാരന്‍റെ ലഗേജിൽ ആറുകിലോയിലേറെ കഞ്ചാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. 17 പാക്കറ്റുകളിലാക്കി യാത്രക്കാരന്റെ വ്യക്തിഗത ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ഒമാൻ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഇത് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവ് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

അതേസമയം, കുവൈറ്റിൽ നടത്തിയ മറ്റൊരു മയക്കുമരുന്ന് വേട്ടയിൽ 12 കിലോഗ്രാം മെത്ത് (ഷാബു) പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നടപടി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer