Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടികളുടെ സുരക്ഷ; ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി MVD

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് . പുതുക്കിയ സമയക്രമം വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3 മണി മുതൽ 5.30 വരെയും ടിപ്പർ വാഹനങ്ങൾക്ക് നിരോധനമുണ്ടാകും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും സ്കൂൾ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുന്നതിനാണ് നടപടി.

സ്കൂൾ പരിസരങ്ങളിൽ വാഹന പാർക്കിംഗിനും വഴിയോര കച്ചവടങ്ങൾക്കും അനുമതിയില്ലെന്ന് MVD വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.

സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസും പെർമിറ്റും നിർബന്ധമാണ്. ബസുകളിൽ സഹായികൾ ഉണ്ടായിരിക്കണം, കൂടാതെ വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ക്യൂ സംവിധാനം പാലിക്കണം.

സ്കൂൾ സോണുകളിൽ വാഹനങ്ങൾ വേഗപരിധി പാലിച്ച് മാത്രം ഓടിക്കണമെന്നും, സ്കൂൾ അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ പരിസരത്ത് എത്തിക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer