Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MVD

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി

കാക്കനാട്: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തല വിവരങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ […]
Read more

ഏതവൻ വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പമാണ്: അബിൻ വർക്കി

പത്തനംതിട്ട: അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ എംവിഡി പിഴയിട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി ആറന്മുള എംഎൽഎ അബിൻ വർക്കി. പ്രളയ സമയത്ത് ജനങ്ങളെ രക്ഷിക്കാൻ എത്തിയവരെ സംരക്ഷിക്കേണ്ടത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജീപ്പിന് പിഴയിട്ടതിനെതിരെ അബിൻ വർക്കി രംഗത്തെത്തിയിരുന്നു. തുടർന്ന് വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ വാഹനത്തിന് കൂടുതൽ പിഴ ചുമത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ എംഎൽഎക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

ഷൗക്കത്തിന്റെ മരണം; പൊലീസ് അന്വേഷണത്തിലും വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണം. കേസിൽ നിർണായക തെളിവുകൾ ലഭിക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നാണ് പരാതി. ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ആരോപണം. പാറ്റേൺ ലോക്കിലുള്ള ഫോൺ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകാനുള്ള […]
Read more

‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാൽ’; ഗതാ​ഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഷൗക്കത്ത് 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. […]
Read more

ഓണാഘോഷത്തിനിടെ അപകടകരമായ റോഡ്ഷോ; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് MVD

എറണാകുളം: ഓണാഘോഷത്തിനിടെ അങ്കമാലിയിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസാണ് എം.വി.ഡി സസ്‌പെൻഡ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ […]
Read more

അടൂരിലെ വിവാദ വാഹന പിഴ: MVD ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. AMVIമാരായ ലൈജു ബി.എസ്, ഷമീർ എം എന്നിവരുടെ സസ്പെൻഷനാണ് ഗതാഗത വകുപ്പ് പിൻവലിച്ചത്. നിയമവിരുദ്ധമായി അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴചുമത്തിയെന്ന് ചൂണ്ടിക്കാട്ടി സംഭവം വിവാദമായിരുന്നു. എന്നാൽ നിയമപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വലിയ […]
Read more

ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

പത്തനംതിട്ട: ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനുമാണ് നടപടി. പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് ആകെ 7,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാനായി പോകുന്നതിനിടെയാണ് മോട്ടോർ വാഹന […]
Read more

അപകട യാത്ര; വിദ്യാർഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: അപകടകരമായ രീതിയിൽ ബൈക്കിൽ യാത്ര നടത്തിയ കുസാറ്റ് വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാർത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ സംഘത്തിലെ മറ്റ് ചില ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിക്കാതെയായിരുന്നു യാത്ര ചെയ്തതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വിദ്യാർത്ഥികളെ വിളിച്ചുവരുത്തി പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയതോടെ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കൂടാതെ, […]
Read more

ഡ്രൈവിങ് ടെസ്റ്റ്: പുതിയ സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായി ഉയർന്ന പരാതികളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ ചില തീരുമാനങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി വർധിപ്പിച്ചു. നടപടികൾ നിരീക്ഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. പുതിയ സർക്കുലർ പ്രകാരം […]
Read more

കാഞ്ഞിരപ്പള്ളി- പാലാ റൂട്ടിലെ റോബിൻ ബസ് തടഞ്ഞു; പെർമിറ്റില്ലെന്ന് എംവിഡി

കോട്ടയം: ഈരാറ്റുപേട്ടയിൽ കാഞ്ഞിരപ്പള്ളി– പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വീണ്ടും തടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നടപടി ഉണ്ടായത്. ബസിന് പെർമിറ്റ് ഇല്ലെന്ന കാരണമാണ് എംവിഡി പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 2 വരെ പെർമിറ്റ് നിലവിലുണ്ടെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് മുൻപും അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ എംവിഡിയും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ബസ് പിടിച്ചെടുത്തത് ശരിയല്ലെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix