Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MVD

ഡ്രൈവിങ് ടെസ്റ്റ്: പുതിയ സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായി ഉയർന്ന പരാതികളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ ചില തീരുമാനങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി വർധിപ്പിച്ചു. നടപടികൾ നിരീക്ഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. പുതിയ സർക്കുലർ പ്രകാരം […]
Read more

കാഞ്ഞിരപ്പള്ളി- പാലാ റൂട്ടിലെ റോബിൻ ബസ് തടഞ്ഞു; പെർമിറ്റില്ലെന്ന് എംവിഡി

കോട്ടയം: ഈരാറ്റുപേട്ടയിൽ കാഞ്ഞിരപ്പള്ളി– പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വീണ്ടും തടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നടപടി ഉണ്ടായത്. ബസിന് പെർമിറ്റ് ഇല്ലെന്ന കാരണമാണ് എംവിഡി പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 2 വരെ പെർമിറ്റ് നിലവിലുണ്ടെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് മുൻപും അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ എംവിഡിയും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ബസ് പിടിച്ചെടുത്തത് ശരിയല്ലെന്നും, […]
Read more

കൊല്ലം ടിപ്പര്‍ ലോറി അപകടം: ഡ്രൈവർക്ക് ഹെവി ലൈസന്‍സ് ഇല്ലെന്ന് MVD

കൊല്ലം: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കു ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി. ടിപ്പർ ലോറിയിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. […]
Read more

എണ്ണയടിക്കാൻ എംവിഡിക്ക് കാശില്ല; വണ്ടി കട്ടപ്പുറത്ത്‌

കൊച്ചി: എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിന് കീഴിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ ആറ് ഡീസൽ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ പണമില്ലാതെ പ്രവർത്തനരഹിതമായി. ഇതോടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനാ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡുകളിൽ പരിശോധന നടത്തേണ്ട വാഹനങ്ങൾ ഷെഡ്ഡിൽ കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയും ഭരണതലത്തിലെ തടസ്സങ്ങളും കാരണം എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ മന്ദഗതിയിലായതായി റിപ്പോർട്ടുകൾ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ “സേഫ് കേരള” പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകളും ഇതോടെ ബാധിക്കപ്പെട്ടിരിക്കുകയാണ്. ഇന്ധന ലഭ്യത ഇല്ലാത്തതിനെ […]
Read more

പാലക്കാട് വാഹന രജിസ്ട്രേഷനിൽ കുതിപ്പ്; ഒരു വർഷത്തിൽ 7,168 വാഹനങ്ങൾ കൂടി

പാലക്കാട്: പാലക്കാട് ജില്ലയിൽ വാഹന രജിസ്ട്രേഷനിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി. 2024-നെ അപേക്ഷിച്ച് 2025-ൽ 7,168 വാഹനങ്ങൾ അധികമായി രജിസ്റ്റർ ചെയ്തതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറത്തും പാലക്കാട്ടും വാഹന രജിസ്ട്രേഷൻ 10 ശതമാനം കുറഞ്ഞതായി ഗതാഗതമന്ത്രി സി.പി. ജോൺ കഴിഞ്ഞ മാസം പരാമർശിച്ചിരുന്നെങ്കിലും ഔദ്യോഗിക കണക്കുകൾ അതിന് വിരുദ്ധമായ ചിത്രമാണ് നൽകുന്നത്. 2024-ൽ ജില്ലയിലെ ആറ് ആർടിഒ ഓഫീസുകളിലായി 48,283 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ, 2025-ൽ ഇത് 55,451 […]
Read more

സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവം; പരിശോധന കർശനമാക്കി എംവിഡി

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിലെ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു മോട്ടോർ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ മാറ്റിയിരുന്ന അപകടത്തിൽപ്പെട്ട ബസ് കൊപ്പം ഭാഗത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസും അധികൃതർ പിടിച്ചെടുത്തു. എംവിഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സ്കൂളിലെത്തിയപ്പോൾ അപകടത്തിൽപ്പെട്ട ബസ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് വാഹനം കണ്ടെത്തിയത്. സ്കൂളിലെ ആറ് വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് […]
Read more

ചോരുന്ന സ്വകാര്യ ബസുകൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ്

കൊച്ചി: മഴക്കാലത്ത് സ്വകാര്യ ബസുകളിലെ ദുരിതങ്ങൾ വർധിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. ചില ബസുകളുടെ മേൽക്കൂര ചോരുന്നതും മഴവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നതുമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ബസുകളുടെ വശങ്ങളിലെ കർട്ടനുകൾ കീറിയ നിലയിലായതിനാൽ മഴവെള്ളം അകത്തേക്ക് കയറുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. ചില ബസുകളിൽ ചവിട്ടുപടികൾ ദ്രവിച്ചതും ഇരിപ്പിടങ്ങൾ കീറിപ്പറിഞ്ഞതും ബോഡിയിലെ തകരുകൾ ഇളകിയ നിലയിലുമാണ്. മഴക്കാല പരിശോധനയുടെ ഭാഗമായി ബസുകളുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും മോട്ടോർ വാഹന വകുപ്പ് […]
Read more

നിയമങ്ങള്‍ കടുപ്പിച്ച് MVD; ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്

തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്, ആംബുലൻസിന് വഴി നല്‍കിയില്ലെങ്കിലും, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ കർശനമാക്കി. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് […]
Read more

കുട്ടികളുടെ സുരക്ഷ; ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി MVD

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് . പുതുക്കിയ സമയക്രമം വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3 മണി മുതൽ 5.30 വരെയും ടിപ്പർ വാഹനങ്ങൾക്ക് നിരോധനമുണ്ടാകും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും സ്കൂൾ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുന്നതിനാണ് നടപടി. സ്കൂൾ പരിസരങ്ങളിൽ വാഹന പാർക്കിംഗിനും വഴിയോര കച്ചവടങ്ങൾക്കും അനുമതിയില്ലെന്ന് MVD വ്യക്തമാക്കി. നിയമലംഘനം […]
Read more

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് ഇനി ഫേസ് ആപ്പ്

തിരുവനന്തപുരം: ഓഫീസിനു പുറത്ത് ഡ്യൂട്ടിയിലുള്ള വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ഹാജർ രേഖപ്പെടുത്താൻ ഫേസ് ആപ്പും കൈവശമുള്ള പണം രേഖപ്പെടുത്താൻ ക്യാഷ് രജിസ്റ്ററും നിർബന്ധമാക്കി. കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഫേസ് ആപ്പ് നിർബന്ധമാക്കിയത്. കൈക്കൂലിക്കു തടയിടാനാണ് കൈവശമുള്ള പണം രേഖപ്പെടുത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കൽ, വാഹന പരിശോധന എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പുതിയ സംവിധാനം ബാധകം. ഓഫീസിൽ എത്താതെ ഒട്ടേറെ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു പോകുന്നുണ്ട്. ഓഫീസ് സമയത്തിനു മുൻപേ ഡ്രൈവിങ് ടെസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix