Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MVD

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

മലപ്പുറം: തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിനെ തടയുന്നതിനിടെയാണ് സംഭവം നടന്നത്. വാഹനം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഡ്രൈവർ സീറ്റിന് സമീപത്തേക്ക് എത്തിയ ഉടൻ, കാർ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് […]
Read more

ഊബറിനും ഓലയ്ക്കുമെതിരെ നടപ്പടിയുമായി എംവിഡി

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കമ്പനിമാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സിക്ക് വേണ്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഇവരുടെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങൾ ഇനിയും നൽകിയിട്ടില്ല. അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, […]
Read more

രജിസ്ട്രേഷന്‍ പുതുക്കി മൂന്ന് മാസമായാലും ആര്‍സി ബുക്ക് കിട്ടുന്നില്ല ; വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

ഒറ്റപ്പാലം: കാലാവധികഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കിയാലും പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം. മൂന്നുമാസമായിട്ടും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റാകാതെ വരുന്നുണ്ട്. വാഹനപരിശോധനയുണ്ടായാല്‍ ഹാജരാക്കാന്‍ രേഖകളില്ലാതെ ഉടമകള്‍ കുഴങ്ങുന്നു. ഇപ്പോള്‍ ഡിജിറ്റല്‍രേഖകള്‍ മാത്രമാണ് വാഹനയുടമകള്‍ക്ക് നല്‍കുന്നത്. പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനക്കെത്തുമ്പോള്‍ രേഖകളിലും ഓണ്‍ലൈനിലും പുതുക്കിയത് അപ്‌ഡേറ്റാകാത്ത സ്ഥിതിയിലാകും കാണുക. അതിനാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ ഉടമയ്ക്ക് നേരിടേണ്ടിവരും. പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതിന്റെ രശീതും മറ്റ് രേഖകളും കാണിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിവാഹനിലുള്ള സാങ്കേതിക തടസ്സത്തിനുപുറമേ ചില സമയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ […]
Read more

വ്യാജനാണ് പെട്ടു പോകല്ലെ! ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ് ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വ്യാജനാണ് പെട്ടു പോകല്ലെ! നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഈ […]
Read more

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.
Read more

പുത്തൻ കെഎസ്ആര്‍ടിസി; ബസ് ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ […]
Read more

ബസ്സില്‍ പാട്ടിട്ടാല്‍ പണികിട്ടും, രണ്ടു ദിവസത്തിനകം അഴിച്ചുമാറ്റണം :നിര്‍ദേശവുമായി എം വി ഡി

കണ്ണൂര്‍: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദര്‍ശനത്തിനും കടിഞ്ഞാണിട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. കണ്ണൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കുകയും 10,000 രൂപ വരെയുള്ള പിഴയും ഈടാക്കും.കൂടാതെ ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു. മാത്രമല്ല വാതില്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. സീറ്റിന്റെ […]
Read more

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

ബംഗളൂരു : ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത് ശിവാജിനഗറിലെ ബ്രോഡ് വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു.
Read more

വ്യാജനാണ് പെട്ടു പോകല്ലെ; മുന്നറിയിപ്പുമായി കേരള പോലീസും എംവിഡിയും

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശമയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്.മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in […]
Read more

ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട!’; നടപടിയുമായി എംവിഡി

കൊച്ചി: മീറ്റര്‍ ഇടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റിക്കര്‍ പതിപ്പിച്ചിട്ടും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നുമുതല്‍ മീറ്റര്‍ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്ന് എംവിഡി നിര്‍ദേശം. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix