Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MVD

മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ എംവിഡി

മൂന്നാര്‍: മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ മോട്ടാർ വാഹന വകുപ്പ്. നാല് ദിവസംകൊണ്ട് നടത്തിയ പരിശോധനയിൽ ഏഴര ലക്ഷം രൂപയിലേറെയാണ് നിയമ ലംഘകർക്ക് പിഴ ഈടാക്കിയത്. വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ സർവ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ ബസിനെതിരെ ടാക്സി ഡ്രൈവർമാ‍ർ പ്രതിഷേധത്തെ തുടർന്നായിരുന്നു കർശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്. മൂന്നാറിൽ കെഎസ്ആ‍ർടിസിയുടെ റോയൽ വ്യൂ ‍ഡബിൾ ഡക്ക‍ർ ബസുകള്‍ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നാരോപിച്ച് ടാക്സി ഡ്രൈവ‍ർമാർ […]
Read more

ട്രാഫിക് നിയമലംഘനം; എറണാകുളത്ത് 30,000 കേസുകൾ; ഇ-ചെലാന്‍ അദാലത്ത് ഇന്ന് മുതൽ

കാക്കനാട്: വാഹന നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നവര്‍, വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എ.ഐ. ക്യാമറ നിയമലംഘനത്തിന് നോട്ടീസ് കൈപ്പറ്റിയവര്‍, ട്രാഫിക് പോലീസ് പിടികൂടിയ മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍പെട്ടവർക്കെല്ലാം പിഴത്തുക അടയ്ക്കാന്‍ അവസരം. മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെലാന്‍ അദാലത്തിന് ചൊവ്വാഴ്ച തുടക്കമാകും. ആര്‍.ടി. ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും. എറണാകുളം ആര്‍.ടി. ഓഫീസില്‍ മാത്രമായി നിയമലംഘനങ്ങള്‍ക്ക് 30,000 ഇ-ചെലാന്‍ കേസുകളാണ് പിഴത്തുക അടയ്ക്കാതെ […]
Read more

ഓടുന്ന കാറിൽ അഭ്യാസം; 1 കോടി വിലമതിക്കുന്ന ആഡംബര കാർ പിടിച്ചെടുത്ത് എം വി ഡി

പത്തനംതിട്ട: ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് 1 കോടിയിലേറെ വില മതിയ്ക്കുന്ന ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. യാത്രികരിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചത്. തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാ​ഗം വളരെ […]
Read more

മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചു; ടൂറിസ്റ്റ് ബസിന് പിഴയിട്ട് എംവിഡി

കല്‍പ്പറ്റ: നിയമവിരുദ്ധമായി മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. കൊല്ലം രജിസ്ട്രേഷനിലുള്ള റോബിന്‍ ബസിനാണ് ബത്തേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയിട്ടത്. അരലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോയ ബസിന്റെ അകത്ത് റിവോള്‍വിങ് ലൈറ്റുകളും പുറത്ത് എല്‍ഇഡി ലേസര്‍ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എന്‍ഫോഴ്സ്മെന്റ് വിഭാഗം എവിഐ പി എസ് […]
Read more

ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരു വിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് […]
Read more

‘ബാറുകളിൽ മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം’; എംവിഡി

സംസ്ഥാനത്തെ ബാറുകളില്‍ മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏര്‍പ്പാടാക്കണം എന്ന നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് MVD ആണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കുലര്‍ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിര്‍ദ്ദേശം നല്‍കണം എന്ന് തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഡ്രൈവര്‍മാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി. സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോട്ടുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളില്‍ ആയിരക്കണക്കിന് […]
Read more

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും. 5000 രൂപയാണ് […]
Read more

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്‌ട്രേഷൻ സാധ്യമാകും.
Read more

‘പെറ്റി’യടിയിൽ കേരളം രണ്ടാമത്

ഇന്ത്യയിൽ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തുന്നതില്‍ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. പരിവാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം രണ്ടാമതാണ് കേരളം. പ്രധാനമായും ഇ-ചെലാന്‍ സംവിധാനം 2020ല്‍ നിലവില്‍ വന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 92.81 ലക്ഷം കേസുകളാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് എടുത്തത്. ഇതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്ത സംസ്ഥാനവും കേരളമാണ്. […]
Read more

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട കര്‍ശന നിര്‍ദ്ദേശം; സര്‍ക്കുലര്‍ ഇറക്കി എംവിഡി

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix