ഒറ്റപ്പാലം: കാലാവധികഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കിയാലും പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം. മൂന്നുമാസമായിട്ടും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റാകാതെ വരുന്നുണ്ട്. വാഹനപരിശോധനയുണ്ടായാല്‍ ഹാജരാക്കാന്‍ രേഖകളില്ലാതെ ഉടമകള്‍ കുഴങ്ങുന്നു.
ഇപ്പോള്‍ ഡിജിറ്റല്‍രേഖകള്‍ മാത്രമാണ് വാഹനയുടമകള്‍ക്ക് നല്‍കുന്നത്. പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനക്കെത്തുമ്പോള്‍ രേഖകളിലും ഓണ്‍ലൈനിലും പുതുക്കിയത് അപ്‌ഡേറ്റാകാത്ത സ്ഥിതിയിലാകും കാണുക. അതിനാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ ഉടമയ്ക്ക് നേരിടേണ്ടിവരും.
പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതിന്റെ രശീതും മറ്റ് രേഖകളും കാണിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിവാഹനിലുള്ള സാങ്കേതിക തടസ്സത്തിനുപുറമേ ചില സമയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എത്തിക്കുന്ന രേഖകള്‍ ഓഫീസില്‍നിന്ന് കൃത്യസമയത്ത് അപ്ലോഡ് ചെയ്യാത്തതും അതിനുള്ള ജീവനക്കാരുടെ കുറവും വൈകലിന് കാരണമാകുന്നുണ്ട്.
ആധാര്‍ അധിഷ്ഠിതമല്ലാതെ അപേക്ഷാനടപടി ചെയ്യുന്നതും വെബ് സൈറ്റില്‍ അപ്‌ഡേറ്റാകാത്തതിന് കാരണമാകുന്നുണ്ട്. അപേക്ഷകന്‍ നേരിട്ട് ആര്‍ടി ഓഫീസിലോ സബ് ആര്‍ടി ഓഫീസിലോ എത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.പലപ്പോഴും രേഖകള്‍ പരിവാഹനില്‍ അപലോഡ് ചെയ്യാന്‍ വൈകുന്നതാണ് ആര്‍സി അപ്‌ഡേറ്റാകാത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു.




