Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

200 കോടി തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. തനിക്ക് എതിരായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാണ് നടിയുടെ ആവശ്യം.

കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്. തട്ടിപ്പിൽ ഒരു പങ്കുമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് സമ്മാനങ്ങൾ സ്വീകരിച്ചതെന്നുമാണ് ജാക്വിലിന്‍റെ വാദം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer