Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തകർത്തടിച്ച് സഞ്ജുവും അയ്യരും ധിറും; കിവികളെ പറത്തി ഇന്ത്യൻ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ത്രില്ലര്‍ വിജയവുമായി ഇന്ത്യ. റെക്കോർഡ് റൺ ചേസോടെയാണ് ഇന്ത്യൻ ജയം. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മിന്നും തുടക്കം നല്‍കി. ഇടയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ പരുങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും നമാന്‍ ധിറും ചേര്‍ന്നു ടീമിനെ ഒടുവില്‍ വിജയത്തിലെത്തിച്ചു. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്തു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സഞ്ജു 33 പന്തില്‍ 67 റണ്‍സെടുത്താണ് പുറത്തായത്.

അര്‍ധ സെഞ്ച്വറിയുമായി ജയത്തിന് അടിത്തറയിട്ട മലയാളി താരം സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സമയോചിത ബാറ്റിങും ജയത്തില്‍ നിര്‍ണായകമായി. നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവരുടെ സംഭവനകളും ഇന്ത്യയുടെ ത്രില്ലര്‍ ജയത്തില്‍ കരുത്തായി. വിജയ റൺസ് സിക്സർ പറത്തിയാണ് നമാൻ ധിർ ബോർഡിൽ ചേർത്തത്. നമാന്‍ ധിര്‍ 15 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ റെഡ്ഡിയും നോട്ടൗട്ട്. താരം 2 റണ്‍സെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix