Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേട്: വിജിലൻസ് അന്വേഷണം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്താൻ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പരാതിക്കാരൻ. ശശിധരൻ ഐപിഎസ് കേസ് അന്വേഷിക്കണമെന്നും പരാതിക്കാരനായ ചെഷെയർ ടാർസൺ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു.

കേസിലെ പ്രതികൾക്കെല്ലാം ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും നിലവിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇതിലൂടെ അന്വേഷണം ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം കേസ് അടുത്ത മാസം 18ന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, മുണ്ടംവേലിയിലെ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ നിർമാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ താമസക്കാരെ അടിയന്തരമായി സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

ഫ്ലാറ്റിന്റെ നിർമാണത്തിലെ അപാകതകളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നേരത്തേ ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. നിർമാണരീതി, കരാറുകാരെ തിരഞ്ഞെടുക്കൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയിലെല്ലാം ക്രമക്കേടുകൾ നടന്നതായി ജിസിഡിഎ ഓഡിറ്റ് ഓഫീസർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുണ്ടംവേലിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ സിമന്റ് പാളികൾ അടർന്നുവീഴുന്നതും മഴക്കാലത്ത് ചോർച്ചയുണ്ടാകുന്നതും റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു. ഡെക്ക് ഷീറ്റും കോൺക്രീറ്റും തമ്മിലുള്ള സന്ധികളിലെ അപാകതയാണ് വെള്ളം ചോരാൻ കാരണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix