Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Supreme Court

‘ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നൽകേണ്ട’; പദ്ധതി തയ്യാറാക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതൽ ഇന്ധനവും നൽകേണ്ടതില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി കെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലയളവ് വര്‍ധിപ്പിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന […]
Read more

‘മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല’; പറ്റ്ന ഹൈക്കോടതിക്ക് സൂപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ നീതിപീഠത്തിന്റെ മനോഭാവവും സംവേദനക്ഷമതയും സംബന്ധിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്തരം വിഷയത്തില്‍ വിധി പറയേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ഹാന്‍ഡ്ബുക്ക് എല്ലാ കോടതികളും പിന്തുടരണണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ […]
Read more

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; എസ്.ഐടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി എസ്.ഐടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് നൽകി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും എസ്.ഐ.ടി.യുടെ ഘടനയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി […]
Read more

ജസ്റ്റിസിനെതിരെ യുവാവിന്‍റെ അസഭ്യ വര്‍ഷം; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

ഡൽഹി: സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും ജസ്റ്റിസിന് നേരെ പേപ്പറുകൾ വലിച്ചെറിയുകയുമായിരുന്നു. ലഖ്‌നൗ എസിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഈ സംഭവം . “മിസ്റ്റർ ജുഡീഷ്യൽ സെർവന്‍റ് … ലഖ്‌നൗ എസിപിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു,” […]
Read more

ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ ഭർത്താവിന്റെ ഫോൺ കോൾ രേഖകളും ഹോട്ടൽ ബുക്കിങ് വിവരങ്ങളും ഭാര്യക്ക് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. വിവാഹമോചന കേസുകളിൽ വിവാഹേതര ബന്ധം തെളിവായി പരിഗണിക്കാവുന്നതാണെന്നും അതിനാൽ ഇത്തരം വിവരങ്ങൾ തേടുന്നതിൽ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2022 ഡിസംബറിൽ കുടുംബക്കോടതിയും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരുന്നു. ഭർത്താവിന്റെ ഹോട്ടൽ ബുക്കിങ് വിവരങ്ങളും പണമടച്ച […]
Read more

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്കൂളിലേക്ക് നടന്നുപോയ പിതാവിനെ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച സംഭവം പരി​ഗണിക്കവെയാണ് കോടതിയുടെ നിർദേശം. അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതുകൊണ്ടാണ് അപകടമുണ്ടായത്. ഭരണഘടനയുടെ ഭാഗം IIIൽ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സഞ്ചാര […]
Read more

മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ്; സിബിഎസ്ഇക്കെതിരെ വിദ്യാർഥി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിഷയങ്ങളുടെ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ചതിനെ തുടർന്ന് ഒരു വിദ്യാർഥി സുപ്രീം കോടതിയെ സമീപിച്ചു. സൗദി അറേബ്യയിൽ നിന്ന് പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് ഈ പ്രശ്നം നേരിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും ഒരു വിഷയത്തിന്റെയും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത മാർക്ക് ലിസ്റ്റാണ് ലഭിച്ചതെന്ന് വിദ്യാർഥി ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും. വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർഥികൾക്കും സമാനമായ പ്രശ്നങ്ങൾ […]
Read more

സംവരണ തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുത്: സുപ്രീം കോടതി

ന്യൂഡൽഹി: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കു വേണ്ടി സംവരിച്ച തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കുന്നത് അർഹരായവരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുൽ അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് എടുത്തു. ഈ ഉത്തരവ് തമിഴ്‌നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിലെ നിയമന കേസുമായി ബന്ധപ്പെട്ടാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി സംവരിച്ച താത്കാലിക ബാങ്ക് അറ്റൻഡന്റ് തസ്തികയിൽ ബിരുദധാരി ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് ബാങ്ക് തൻറെ നടപടി പ്രകാരം അത്തരം ഉദ്യോഗാർത്ഥിയെ പിരിച്ചുവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതി പിന്നീട് ആ ഉദ്യോഗാർത്ഥിയെ […]
Read more

വിവാഹിതയായ മകളും ആശ്രിതനിയമനത്തിന് അർഹ: സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹിതയായ മകൾക്കും ആശ്രിതനിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതയായതിനാൽ മാത്രം മകളെ “കുടുംബം” എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും, ഇത് സ്വേച്ഛാപരമായ നടപടിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അലഹാബാദ് ഹൈക്കോടതിയിൽ നിന്നുള്ള കേസിൽ ഈ വിധി പ്രസ്താവിച്ചത്. സമാന വിഷയങ്ങളിൽ ബോംബെ, കർണാടക ഹൈക്കോടതികൾ സ്വീകരിച്ച നിലപാടിനോട് യോജിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ പശ്ചാത്തലത്തിൽ, അമ്മയുടെ മരണത്തിന് പിന്നാലെ ന്യായവില ഷോപ്പിന്റെ ലൈസൻസ് ആവശ്യപ്പെട്ട് വിവാഹിതയായ മകൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. […]
Read more

വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി. എന്നാൽ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix