ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിൽ സമയപരിധി പാടില്ല: സുപ്രീം കോടതി
ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 20 ആഴ്ചയ്ക്ക് ശേഷവും ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരം കേസുകളിൽ സമയപരിധി കർശനമായി നിശ്ചയിക്കരുതെന്നും നിയമങ്ങൾ കാലാനുസൃതമായി മാറണമെന്നും കോടതി വ്യക്തമാക്കി. അനാവശ്യ ഗർഭധാരണം അതിജീവിതയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരമാണെന്നും ഇത് മാനസികവും ശാരീരികവുമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ബെഞ്ച് […]
Read more