Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Supreme Court

സർക്കാരിന്റെ ആവശ്യം പരിഗണിക്കരുത്; സുപ്രീം കോടതിയിൽ സ്വകാര്യ ബസുടമകൾ

ന്യൂഡൽഹി: 140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന കേരള സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിൻറെ അപ്പീൽ തള്ളണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്. പല റൂട്ടുകളിലും ഓടാൻ ആവശ്യമായ ബസുകൾ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ […]
Read more

കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ വിമർശനവുമായി സുപ്രീം കോടതി. ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,’ – എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. മരിച്ച ആരോഗ്യപ്രവർത്തകർ […]
Read more

ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

ന്യൂഡൽഹി: ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. ഇതിനായി കോടതി നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ല. ഭീഷണി നേരിടുന്ന ആൾ നേരിട്ട് കോടതിയെ സമീപിക്കുക എന്നത് പ്രായോഗികമല്ല. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പിലീലാണ് ഈ സുപ്രധാന ഉത്തരവ്.
Read more

ലൈംഗികാതിക്രമത്തിന് ഇരയായവരെ വീണ്ടും വിസ്തരിക്കരുത്; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതകൾക്ക്, പ്രത്യേകമായും കുട്ടികൾക്ക് വീണ്ടും മാനസിക ആഘാതം ഉണ്ടാകാൻ വഴിയൊരുക്കുമെന്നും അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ […]
Read more

സുപ്രീം കോടതി ഉത്തരവ്; ഉത്തരാഖണ്ഡില്‍ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. രാംഗഡ് റേഞ്ചിലെ ആശാ റോഡി ഫോറസ്റ്റ് ബീറ്റിലെ 0.0008 ഹെക്ടർ വനഭൂമിയിലാണ് പള്ളി നിർമിച്ചിരുന്നത്. വനം വകുപ്പും പൊലീസും സംയുക്തമായാണ് പള്ളി സീല്‍ ചെയ്തത്. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ് […]
Read more

200 കോടി തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. തനിക്ക് എതിരായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാണ് നടിയുടെ ആവശ്യം. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി […]
Read more

പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമി തര്‍ക്കം; സിപിഎമ്മിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തർക്കത്തില്‍ സിപിഎമ്മിന് നോട്ടീസ് അയച്ച്സുപ്രീം കോടതി. ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തർക്കം. ഈ ഭൂമിയുടെ ആദ്യ ഉടമ […]
Read more

കസ്റ്റംസ് സാധനങ്ങള്‍ കണ്ടുകെട്ടിയാല്‍ ഷോ-കോസ് നോട്ടീസിനുള്ള സമയപരിധി നീട്ടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുൻപുള്ള കേസുകളില്‍ കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കുന്നത് ഷോ-കോസ് നോട്ടീസ് നല്‍കാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങള്‍ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് […]
Read more

ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. ഒറ്റത്തവണ തീർപ്പാക്കാൻ വായ്പയെടുത്തയാൾക്ക് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് നിക്ഷിപ്ത അവകാശമില്ലെന്നും തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസിൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബാക്കിനിൽക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാൽ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല. ഏഴ് വസ്തുക്കൾ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. […]
Read more

റാഗിങ്ങിനോടും ജാതിവിവേചനങ്ങളോടും സഹിഷ്ണുത വേണ്ട; നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കർക്കശമാക്കാൻ യുജിസിക്ക് നിർദേശം നൽകി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്​വിയുടെയും അമ്മമാർ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങൾ കർശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix