Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Supreme Court

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ സാദ്ധ്യത; സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. അതിനാൽതന്നെ സിസിടിവികൾ പ്രവർത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർ തന്നെ ഓഫ് ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സിസിടിവികളുടെ പ്രവർത്തനത്തിനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് വേണ്ടതെന്ന് […]
Read more

‘ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Read more

ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച സുപ്രീം കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസ് […]
Read more

1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. റൂമി ബീഗം ഉള്‍പ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. 1983 ഫെബ്രുവരിയില്‍ നെല്ലി മേഖലയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതില്‍ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയില്‍ വിശദമാക്കിയിരുന്നു.കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും […]
Read more

സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാ‍ർ; വിപുൽ പഞ്ചോലിയും അലോക് ആരാധെയും ഇന്ന് സ്ഥാനമേൽക്കും

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുക. രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ […]
Read more

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായക ഉത്തരവ്. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വിവരങ്ങൾ ബൂത്ത് തിരിച്ചായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. വോട്ടർ ഐഡി നമ്പറുകൾ ഉപയോഗിച്ച് പട്ടിക തിരിയ്ക്കാൻ കഴിയും. ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അടങ്ങുന്ന […]
Read more

തെരുവുനായ ശല്യം; സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ ആറാഴ്ചക്കകം പിടികൂടി അഭയ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന പുതിയ സുപ്രീം കോടതി വിധി നഗര സ്വഭാവമുള്ള കേരളത്തിലും നടപ്പാക്കണം. തെരുവുനായ ശല്യം ഭീകര പ്രശ്നമാണെന്നു പറയുന്ന സുപ്രീകോടതി, നായ്ക്കളെ പിടികൂടുന്നതിനെ തടസ്സപ്പെടുത്തുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. പേവിഷബാധപരത്തുന്ന തെരുവുനായ് ശല്യത്തെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിർദേശം സുപ്രീം കോടതി വിധിയോടെ കൂടുതൽ പ്രസക്തമാണ്. കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 13 ലക്ഷം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 […]
Read more

തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്‍റെ പേര് നൽകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നൽകാമെന്ന് സുപ്രീംകോടതി. ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്നും കോടതി ചോദിച്ചു. പരാതിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിട്ടു. ‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്. […]
Read more

‘വിവാഹവാഗ്ദാനം നൽകി പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധം ബലാത്സംഗമല്ല’; ആവർത്തിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ‘വിവാഹവാഗ്ദാനം നൽകി പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധം ബലാത്സംഗമല്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.സംഭവം നടന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം പ്രായപൂർത്തി ആയപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്നാണ് പെൺകുട്ടി ബലാത്സംഗക്കേസ് നൽകിയത്. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം […]
Read more

കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: അപൂര്‍വ സാഹചര്യങ്ങളില്‍ കക്ഷികള്‍ പരസ്പരം ഒത്തുതീർപ്പിലെത്തിയാൽ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി.പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബലാത്സംഗം ഗുരുതരമായ കുറ്റമാണ്. ഒത്തുതീർപ്പിന്റെ പേരിൽ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹനം അർഹിക്കുന്ന ഒന്നല്ല. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച് ഒതുക്കാനും പാടുള്ളതല്ല. ഓരോ കേസും വ്യത്യസ്തമാണ്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെടുക്കേണ്ടത്. പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix