Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Supreme Court

‘വാദം കേൾക്കൽ പൂർത്തിയായാൽ 3 മാസത്തിനുള്ളിൽ വിധി പറയണം’; സുപ്രീംകോടതി

ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവന വൈകുന്നത് ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിലും വേഗത്തിൽ വിധി പ്രസ്താവിക്കണമെന്നും കോടതി വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ വിധി പ്രസ്താവിക്കാത്ത പക്ഷം രജിസ്ട്രാർ വിഷയത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ആവശ്യമായാൽ ചീഫ് ജസ്റ്റിസ് രണ്ടാഴ്ച അധിക സമയം അനുവദിക്കാമെന്നും, അതിനുശേഷവും വിധി വരാത്ത […]
Read more

ഗോവധം നിരോധിക്കണമെന്ന് ഹര്‍ജി, ഇപ്പോഴാണോ ഓര്‍മ്മ വന്നതെന്ന് ചോദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ഗോവധം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പശുക്കളെ വധിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, ‘നിങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണോ ഇതിനെക്കുറിച്ച് […]
Read more

കോക്രോച്ച് ജനത പാർട്ടി ഇത്ര വികാരാധീനരാകേണ്ടതില്ല: സുപ്രീം കോടതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, വിഷയത്തിൽ ഇപ്പോൾ അടിയന്തര സാഹചര്യമില്ലെന്നും ഹർജികൾ സാധാരണ നടപടിക്രമങ്ങളിലൂടെ പിന്നീട് പരിഗണിക്കാമെന്നും നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.എം. പഞ്ചോളി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, വിഷയത്തിൽ അതിരുകടന്ന വികാരപ്രകടനം ആവശ്യമില്ലെന്ന് കോടതി അഭിഭാഷകരോട് വ്യക്തമാക്കി. വ്യാജ നിയമ ബിരുദങ്ങളും സീനിയർ അഡ്വക്കേറ്റ് പദവികളും സംബന്ധിച്ച കേസിൽ നടത്തിയ […]
Read more

തെരുവ് നായ നിയന്ത്രണം; മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പൊതുയിടങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കണമെന്ന ഉത്തരവിനെതിരായ മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻപ് നൽകിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. മൃഗക്ഷേമ ബോർഡ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്ത ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തള്ളിയത്. കോടതി വിധി മൂന്ന് ഭാഗങ്ങളായി പുറപ്പെടുവിച്ചു. തെരുവ് നായ നിയന്ത്രണ നടപടികൾ ശക്തമാക്കണമെന്നും വിമാനത്താവളങ്ങളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ […]
Read more

ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: യു എ പി എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തപ്പെട്ട കേസുകളിലുപോലും ജാമ്യം ‘നിയമപരമായ അവകാശവും സ്വാഭാവിക നീതിയുടെ ഭാഗവുമാണ്’ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ (ആർട്ടിക്കിൾ 21) ബാധിക്കുന്ന തരത്തിൽ അനിശ്ചിതകാല തടങ്കൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. നർക്കോ-ടെററിസം കേസിൽ അഞ്ച് വർഷത്തിലേറെയായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു […]
Read more

മിശ്രവിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്നത് വിവേചനം; സുപ്രീംകോടതി

ന്യൂഡൽഹി: മിശ്രവിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന രീതി പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റെ വാദത്തിനിടയിലാണ് കോടതിയുടെ ഈ വാക്കാൽ നിരീക്ഷണം. ഭരണഘടനയുടെ 25(1) പ്രകാരം മതസ്വാതന്ത്ര്യം ജന്മംകൊണ്ടുതന്നെ ലഭിക്കുന്ന അവകാശമാണെന്നും, വിവാഹം കഴിച്ചതിന്റെ പേരിൽ അത് നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മിശ്രവിവാഹത്തെ തുടർന്ന് മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാത ഈ രീതിയിലെ വിവേചനം കോടതിയിൽ […]
Read more

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. കഴിഞ്ഞ വാദത്തിനിടെ, വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം കോടതി ഉയർത്തിയിരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന ആണ് ഈ ചോദ്യം ഉന്നയിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം അവതരിപ്പിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ വീണ്ടും […]
Read more

വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം; തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി

കൊൽക്കത്ത: മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ നിയമിച്ചതിനെതിരായ തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി. ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോ​ഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്. ഓരോ കൗണ്ടിം​ഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് […]
Read more

വോട്ടെണ്ണാൻ കേന്ദ്ര ജീവനക്കാർ വേണം; ടിഎംസി സുപ്രീം കോടതിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച വിവാദം സുപ്രീംകോടതിയിൽ. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിൽ കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമായി കൗണ്ടിങ് ചുമതല നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേസ് ശനിയാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളിൽ ഇത്തരമൊരു നിർബന്ധമില്ലെന്നും ബംഗാളിൽ മാത്രം ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും സംശയാസ്പദമാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. കേന്ദ്ര ജീവനക്കാരെ […]
Read more

വ്യാജരേഖ കേസ്; പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം: ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാനെ സംബന്ധിച്ച വ്യാജരേഖ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്, പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഗുവാഹത്തി ഹൈക്കോടതി അപേക്ഷ തള്ളിയ വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനമെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി. ഹിമന്ത ബിശ്വ ശർമ്മ പവൻ ഖേരയ്‌ക്കെതിരെ നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix