Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മിശ്രവിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്നത് വിവേചനം; സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മിശ്രവിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന രീതി പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റെ വാദത്തിനിടയിലാണ് കോടതിയുടെ ഈ വാക്കാൽ നിരീക്ഷണം. ഭരണഘടനയുടെ 25(1) പ്രകാരം മതസ്വാതന്ത്ര്യം ജന്മംകൊണ്ടുതന്നെ ലഭിക്കുന്ന അവകാശമാണെന്നും, വിവാഹം കഴിച്ചതിന്റെ പേരിൽ അത് നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

മിശ്രവിവാഹത്തെ തുടർന്ന് മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാത ഈ രീതിയിലെ വിവേചനം കോടതിയിൽ ചൂണ്ടിക്കാട്ടി. പുരുഷന്മാർ അന്യമത വിവാഹം കഴിച്ചാൽ ശിക്ഷയില്ലെങ്കിലും സ്ത്രീകൾക്ക് മാത്രം മതഭ്രഷ്ട് നൽകുന്നത് അനീതിയാണെന്ന് അദ്ദേഹം വാദിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ബി.വി. നാഗരത്നയും ഈ രീതിയുടെ വിവേചന സ്വഭാവം ചൂണ്ടിക്കാട്ടി.

പാഴ്‌സി സമൂഹത്തിലെ ഈ മതഭ്രഷ്ട് സമ്പ്രദായം ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ 1962ലെ വിധി ചോദ്യം ചെയ്ത ഹർജിയിലാണ് കേസ് പരിഗണിക്കുന്നത്. ഈ വിഷയത്തോടൊപ്പം ശബരിമല യുവതീപ്രവേശം, മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിലെ നിയമപ്രശ്നങ്ങളും ഒൻപതംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer