Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം ഫീൽ ഗുഡ് ആക്കാൻ എത്തുന്നു “ബെത്‌ലഹേം കുടുംബയൂണിറ്റ്”; ചിത്രം 21ന് എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളിയുടെ ഓണാഘോഷങ്ങളെ പൂർണമാക്കാൻ ഒരു നല്ല സദ്യ എന്ന പോലെ പ്രധാനം ആണ് ഓണത്തിന് തിയേറ്ററിൽ എത്തുന്ന സിനിമകളും . ഈ ഓണത്തിന് മലയാളിക്ക് സദ്യവട്ടങ്ങൾക്ക് ശേഷം കുടുംബത്തോടെ പോയി കാണാൻ സാധിക്കുന്ന ഒരു ഫീൽ ഗുഡ് റോം – കോം ജോണർ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ . ചെറിയ സ്കെയിലിൽ വന്ന് വമ്പൻ ഹിറ്റുകൾ ആയിമാറിയ “തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ ,പ്രേമലു” എന്നീ ചിത്രങ്ങളുടെ നിരയിലേക്ക് ഗിരീഷ് എ. ഡി യുടെ മറ്റൊരു പ്രണയകഥ കൂടി. ചിത്രം ഈ 21ന് ആണ് തിയേറ്ററിൽ എത്തുക

നായകനായി നിവിൻ പോളിയും നായികയായി മമിത ബൈജുവും ഇവർ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സൂപ്പർ ശരണ്യയിൽ മമിത &ഗിരീഷ് കോംബോ വന്നിരുന്നു, സോനാര എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.എന്നാൽ ഡയറക്ടർ ഗിരീഷ് നിവിൻ കോമ്പോ ഇതാദ്യമാണ്. ഗിരീഷ് എ . ഡി യുടെ മറ്റെല്ലാ കഥ പോലെയും ഇതും ഒരു പ്രണയകഥ തന്നെയാണ്. മറ്റ് സിനിമകളെ അപേക്ഷിച്ച് ഇത് കുറച്ചുകൂടി റൂട്ടഡ് ആയ കഥയാണ് .

“നായകനും നായികയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമാണ് ഇവിടത്തെ പ്രധാന വ്യത്യാസം”.ഒരു കത്തോലിക്കാ പള്ളി പരിസരത്തെ ‘കുടുംബ യൂണിറ്റുകളിലെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള മത്സരങ്ങളും വടംവലി, പൂക്കള വാക് മത്സരം പോലുള്ളവ, മാസാവസാനമുള്ള മീറ്റിംഗുകളും കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്.

ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം അജ്‌മൽ സാബു, സംഗീത സംവിധാനം വിഷ്ണു വിജയ്, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരാണ് , വിനായക് ശശികുമാറാണ് ഗാനരചന.
സംഗീത്പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer