ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചാക്കൽ സ്വദേശി ഷമീർ, അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. ഇന്നലെ രാത്രി പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. ഷമീർ നിരവധി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഷമീർ ഏതാനും വർഷങ്ങൾക്ക് മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ ഇയാൾക്ക് നിലവിൽ ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.


