എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന ആകാംഷയിലാണ് ജനങ്ങളും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണയിലുള്ളത്. ഓരോരുത്തർക്കായും അണികൾ ഫ്ളക്സ് ബോർഡുകളും ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു.
ഇപ്പോഴിതാ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് റാണാജിത് വന്നിരിക്കുകയാണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസും യുഡിഎഫും ചരിത്രവിജയമാണ് നേടിയിരിക്കുന്നത്. പ്രധാനപ്പെട്ട റോളാണ് ദേശീയ തലത്തില്‍ കെ സി വേണുഗോപാല്‍ വഹിച്ചത്. കണ്ണൂരിലേയും ആലപ്പുഴയിലേയും വിസ്മയങ്ങള്‍ക്ക് പങ്ക് വഹിച്ചു. കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോയെന്നും കണ്ണൂരില്‍ പ്രധാനപ്പെട്ട രണ്ട് സീറ്റ് തിരിച്ചുപിടിച്ചതില്‍ കെ സി വേണുഗോപാലിന്റെ ഇടപെടലുണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് വിശദീകരിച്ചു.



