അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി, KSU ചരിത്രം ഓർമിപ്പിച്ച് KCയുടെ പോസ്റ്റ്, അനൂപിനും ജിന്റോയ്ക്കും എതിരെ പടപ്പുറപ്പാട്; കോൺഗ്രസിൽ നടക്കുന്നത് എന്താണ്?
മുഖ്യമന്ത്രി-KSU പോര് തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത കൊച്ചിയിലെ പൊതുവേദിയിൽ വെച്ച് പരസ്യമായിരുന്നു. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, വിമർശനമുന്നയിച്ച കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതോടെയാണ് വാക്പോരുകളിൽ നിന്നിരുന്ന പ്രശ്നം പരസ്യമായ പോരിലേക്ക് എത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിക്കുകയും ചെയ്തു. […]
Read more



