Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായാല്‍ കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനെ മാസങ്ങളായി ഉലയ്ക്കുന്ന നേതൃമാറ്റ വിവാദങ്ങള്‍ വീണ്ടും കത്തുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും എഐസിസി നേതൃത്വത്തെ കാണാന്‍ ഒന്നിച്ച് ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ ഒരു അടിയന്തിര അധികാര കൈമാറ്റത്തിന് ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താന്‍ ബിഹാര്‍ മാതൃകയിലുള്ള ഒരു പ്രത്യേക പാക്കേജാണ് കോണ്‍ഗ്രസ് നേതൃത്വം അണിയറയില്‍ ഒരുക്കുന്നത്. ജൂണ്‍ മാസത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്നും ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലൊന്നില്‍ സിദ്ധരാമയ്യയെ മത്സരിപ്പിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും, പകരം അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയ്ക്ക് സംസ്ഥാന മന്ത്രിസഭയില്‍ പ്രധാന വകുപ്പ് നല്‍കാനുമാണ് നിലവിലെ ധാരണ. പകരം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനോട് സിദ്ധരാമ്മയ്യയ്ക്ക് താല്‍പര്യമുണ്ടാകില്ല.

അങ്ങനെ വന്നാല്‍ നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സമവായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചേക്കും. ഖാര്‍ഗെ സംസ്ഥാന മുഖ്യമന്ത്രിയായി മടങ്ങിയെത്തുന്നതോടെ എഐസിസിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പാര്‍ട്ടി പരിഗണിച്ചേക്കും. ഇതിലൂടെ കേന്ദ്ര പാര്‍ട്ടി ഘടനയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളും പുനഃസംഘടനയും കൊണ്ടുവരുകയാകാം രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.

Recent News

Advertisement
WhiteswanTV Footer