Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൈയേറ്റശ്രമം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചില യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ പ്രതിയുടെ മുഖത്തടിയേറ്റു. പൊലീസ് ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്.

അപകടത്തിന് പിന്നാലെ നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ സജീവ്, ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് ആക്രോശിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽവെച്ച് യുവാക്കൾ പ്രതിക്കുനേരേ പാഞ്ഞടുത്തത്.

സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഇവർ എറണാകുളത്ത് ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കിയശേഷം തൃക്കാക്കരയിലെ ഒരു കരകൗശല സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു നെടുമ്പാശ്ശേരിയിൽ അപകടം. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറിയ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

അപകടത്തിന് പിന്നാലെ കാറിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട നാട്ടുകാരോട് സുഹൈൽ തർക്കിച്ചതായും കാറിന്റെ ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ചപ്പോൾ സെൻസർ കേടാകുമെന്ന് പറഞ്ഞ് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിൽ സുഹൈൽ സജീവിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകി. കേരളത്തിൽ നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സായിരിക്കെ, 19 വയസ്സുകാരനായ പ്രതിക്ക് മദ്യം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപകടത്തിന് മുൻപ് സുഹൈൽ മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂവെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, മൊബൈൽ ഫോൺ പരിശോധിച്ചതിൽ മൂന്ന് ബാറുകളിൽനിന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്.

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിലൂടെ മൂന്ന് ജീവനുകൾ നഷ്ടമായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അപകടത്തിന് കാരണമായ സാഹചര്യങ്ങളും നിയമലംഘനങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix