Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SuhailSajeev

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തേക്ക്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തെ തടവിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികൾ പുറത്തിറങ്ങി 10 ദിവസത്തിന് ശേഷമാണ് സുഹൈലിന്റെ മോചനം. സുഹൈലിന്റെ മോചനം 10 ദിവസത്തേക്ക് കൂടി നീട്ടാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്. അപകടവുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുഹൈൽ സജീവിന്റെ ഭാഗത്തുനിന്ന് സ്ഥിരമായി നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു. റോഡ് അപകടങ്ങളിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും നിയമം ലംഘിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ബിജു […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തിയത്. മദ്യപിച്ച അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അപകടത്തിന് പിന്നാലെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. […]
Read more

നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൈയേറ്റശ്രമം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചില യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ പ്രതിയുടെ മുഖത്തടിയേറ്റു. പൊലീസ് ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ സജീവ്, ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് ആക്രോശിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽവെച്ച് യുവാക്കൾ പ്രതിക്കുനേരേ പാഞ്ഞടുത്തത്. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix