Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തെ തടവിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

മറ്റ് പ്രതികൾ പുറത്തിറങ്ങി 10 ദിവസത്തിന് ശേഷമാണ് സുഹൈലിന്റെ മോചനം. സുഹൈലിന്റെ മോചനം 10 ദിവസത്തേക്ക് കൂടി നീട്ടാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകൾ സുഹൈലിനെതിരെ ശേഖരിച്ചുവരികയാണ്.

ഒക്ടോബർ 11ന് പുലർച്ചെ 1.45നാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അപകടമുണ്ടായത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വാഹനം ഓടിച്ച സുഹൈലിനെതിരെ നരഹത്യക്കുറ്റവും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുള്ള നടപടികളിലാണ് അന്വേഷണസംഘം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix