Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NedumbasseryAccident

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തേക്ക്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തെ തടവിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികൾ പുറത്തിറങ്ങി 10 ദിവസത്തിന് ശേഷമാണ് സുഹൈലിന്റെ മോചനം. സുഹൈലിന്റെ മോചനം 10 ദിവസത്തേക്ക് കൂടി നീട്ടാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, […]
Read more

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ, ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടത്തിൽ മരിച്ചവരുടെ വീടുകളിലെത്തി അന്വേഷണ സംഘം മൊഴിയെടുക്കും. അപകടസമയത്ത് സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനത്തിലെ വിവരങ്ങൾ ലഭിക്കാൻ വൈകും

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിലെ വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) ജർമ്മനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യു കമ്പനിയുടെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിനാണ് ഈ നടപടിയെന്നാണ് വിവരം. ഇതോടെ അപകടസമയത്ത് വാഹനത്തിനുള്ളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ലഭിക്കാൻ വൈകും. അതിനിടെ, അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് […]
Read more

അമിതവേഗത്തിന് തടയിടാൻ വിദഗ്ധ സംവിധാനം വേണം; നെടുമ്പാശ്ശേരി അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ 19കാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ അമിതവേഗത്തിലും ഗതാഗത അച്ചടക്കമില്ലായ്മയിലും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. അമിതവേഗം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഫലപ്രദമായ സംവിധാനം ഒരുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിലവിലുള്ള ട്രാഫിക് ക്യാമറകൾക്ക് വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താൻ കഴിയുമോയെന്നും നിയമലംഘനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടോയെന്നും കോടതി സംസ്ഥാന ഗതാഗത വകുപ്പിനോട് ആരാഞ്ഞു. അമിതവേഗം ഡ്രൈവർമാർക്ക് പ്രോത്സാഹനമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു. റോഡ് സുരക്ഷ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം ഉന്നയിച്ചു. കേസിൽ മകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തിയത്. മദ്യപിച്ച അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അപകടത്തിന് പിന്നാലെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടവുമായി ബന്ധപ്പെട്ട് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യം കഴിച്ച ബാറുകൾക്കെതിരെയാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്നതാണ് കേസ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ബാർ ലൈസൻസ് റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കും. അപകടത്തിൽപ്പെട്ട കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗത […]
Read more

നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൈയേറ്റശ്രമം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചില യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ പ്രതിയുടെ മുഖത്തടിയേറ്റു. പൊലീസ് ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ സജീവ്, ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് ആക്രോശിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽവെച്ച് യുവാക്കൾ പ്രതിക്കുനേരേ പാഞ്ഞടുത്തത്. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം; നീതി ഉറപ്പാക്കുമെന്ന് ഉമ തോമസ്

കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഉമ തോമസ് വ്യക്തമാക്കി. അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തതെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദുരന്തത്തിൽ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. അപകടത്തിൽപ്പെട്ട കാർ ഓടിച്ച 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിയമം ലംഘിച്ച് യുവാവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix