Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമിതവേഗത്തിന് തടയിടാൻ വിദഗ്ധ സംവിധാനം വേണം; നെടുമ്പാശ്ശേരി അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരിയിൽ 19കാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ അമിതവേഗത്തിലും ഗതാഗത അച്ചടക്കമില്ലായ്മയിലും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. അമിതവേഗം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഫലപ്രദമായ സംവിധാനം ഒരുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിലവിലുള്ള ട്രാഫിക് ക്യാമറകൾക്ക് വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താൻ കഴിയുമോയെന്നും നിയമലംഘനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടോയെന്നും കോടതി സംസ്ഥാന ഗതാഗത വകുപ്പിനോട് ആരാഞ്ഞു.

അമിതവേഗം ഡ്രൈവർമാർക്ക് പ്രോത്സാഹനമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ നിരവധി തവണ ഇടപെട്ടിട്ടും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയായ സുഹൈൽ സജീവ് ഓടിച്ച കാർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഐ ക്യാമറയിലെ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

അമിതവേഗവും അതുമൂലമുള്ള അപകടങ്ങളും തടയാൻ പുതിയതും പ്രായോഗികവുമായ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉയർന്ന പ്രകടനശേഷിയുള്ള കാറുകൾ രാത്രികാലങ്ങളിൽ അമിതവേഗത്തിൽ ഓടിക്കുന്ന പ്രവണത ആശങ്കാജനകമാണ്. മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്താലും ഉടനടി നിർത്താൻ കഴിയാത്ത സാഹചര്യമുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രശ്നത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഔപചാരിക മറുപടിയല്ല സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അമിതവേഗം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് പത്തുദിവസത്തിനകം മറുപടി നൽകാനാണ് ഗതാഗത വകുപ്പിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് നെടുമ്പാശ്ശേരിയിൽ ദാരുണമായ അപകടമുണ്ടായത്. മദ്യലഹരിയിൽ 19കാരനായ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചു.

തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു മരിച്ച മൂന്നുപേരും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ രണ്ടുപേർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതിൽനിന്നാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ആലപ്പുഴ സ്വദേശികളായ ജോയൽ, അമീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം വീണ്ടും റോഡ് സുരക്ഷയും അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉയർത്തിക്കാട്ടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix