Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RoadSafety

അമിതവേഗത്തിന് തടയിടാൻ വിദഗ്ധ സംവിധാനം വേണം; നെടുമ്പാശ്ശേരി അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ 19കാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ അമിതവേഗത്തിലും ഗതാഗത അച്ചടക്കമില്ലായ്മയിലും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. അമിതവേഗം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഫലപ്രദമായ സംവിധാനം ഒരുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിലവിലുള്ള ട്രാഫിക് ക്യാമറകൾക്ക് വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താൻ കഴിയുമോയെന്നും നിയമലംഘനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടോയെന്നും കോടതി സംസ്ഥാന ഗതാഗത വകുപ്പിനോട് ആരാഞ്ഞു. അമിതവേഗം ഡ്രൈവർമാർക്ക് പ്രോത്സാഹനമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു. റോഡ് സുരക്ഷ […]
Read more

കുവൈത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വാഹനം തിരിക്കുമ്പോഴും ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈത്തിൽ കർശന നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റർ ശരിയായി ഉപയോഗിക്കാത്തതാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് […]
Read more

ഇനിയും ചിത്രം പതിയും; ഇ-ചെലാനിൽ നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം

തിരുവനന്തപുരം: ഇ-ചെലാൻ സംവിധാനത്തിൽനിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ യാതൊരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്. നിരത്തുകളിൽ ഗതാഗത നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ നോട്ടീസ് ലഭിക്കുന്നതാണ് നിലവിലെ രീതി. നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇത്തരം ഫൈൻ നോട്ടീസുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ പ്രശ്നങ്ങൾക്കും […]
Read more

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. റോഡുകളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. “അധികൃതർ ഉറങ്ങുകയാണോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വിമർശിച്ചു. ബസുകൾ തമ്മിൽ യുദ്ധമാണ് നടക്കുന്നതെന്നും ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് […]
Read more

ജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി

കൊച്ചി: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കർശന പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. വാഹനങ്ങളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ […]
Read more

മഹാരാഷ്ട്രയിൽ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ച് എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ട്രക്കും ബൊലേറോ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ നാഗ്പൂർ–റായ്പൂർ ദേശീയപാതയിൽ പിമ്പൽഗാവ് സടക് മേഖലയിലെ ഭുവ ദാബയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞെത്തിയ പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെല്ലാം ബൊലേറോയിൽ യാത്ര ചെയ്തിരുന്നവരാണ്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് നാഗ്പൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബൊലേറോ ട്രക്കുമായി […]
Read more

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മദ്രസയിലെ ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

14 വയസുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചു; അമ്മയ്ക്ക് ₹26,000 പിഴ

കൊല്ലം: 14 വയസുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ച സംഭവത്തിൽ വാഹനത്തിന്റെ രജിസ്റ്റർഡ് ഉടമയായ അമ്മയ്ക്ക് ₹26,000 പിഴ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിക്കുന്നതിനിടെ പിടിയിലായത്. മടത്തറ കൊല്ലായിൽ ജംഗ്ഷനിൽ വച്ചായിരുന്നു പരിശോധന. എസ്.ഐ. മുഹസിൻ മുഹമ്മദ്, പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തി. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ സ്ഥലത്തേക്ക് […]
Read more

വാമനപുരത്ത് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എം.സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ രണ്ടാമത്തെ ബസിന്റെ പിന്നിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. കാറിലും ബസുകളിലുമായി ഉണ്ടായിരുന്ന അഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix