Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. റോഡുകളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു.

“അധികൃതർ ഉറങ്ങുകയാണോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വിമർശിച്ചു.

ബസുകൾ തമ്മിൽ യുദ്ധമാണ് നടക്കുന്നതെന്നും ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്നും ഇതിലൂടെ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് റോഡപകടങ്ങൾ കുറഞ്ഞുവരികയാണെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പരാതികൾ തുടർച്ചയായി ഉയരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസുകൾക്കിടയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നതിൽ നിന്ന് കാൽനടയാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. അക്ഷയ് അലീന, ഷാലിമ എന്നീ ബസുകൾ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനും നിർദേശം നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix