Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുത്തലാഖ് നിരോധന നിയമം; കേരളത്തിൽ 2019 മുതൽ 203 കേസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവരങ്ങൾ വ്യക്തമാക്കിയത്. മുത്തലാഖ് നിരോധന നിയമത്തിലെ സെക്ഷൻ 3, 4 പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളത്തിൽ 2019ൽ 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 22 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2020ൽ 38 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 33 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 2021ൽ 43 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തപ്പോൾ 41 കേസുകളിൽ കുറ്റപത്രം നൽകി.

2022ൽ 29 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 25 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 2023ൽ രജിസ്റ്റർ ചെയ്ത 16 കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. 2024ൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 18 എണ്ണത്തിൽ കുറ്റപത്രം നൽകി.

2025ൽ 23 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 18 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് കേസുകളിൽ അന്വേഷണം തുടരുകയാണ്. 2026 ജൂൺ വരെ കേരളത്തിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ നാല് കേസുകളിൽ അന്വേഷണം തുടരുകയാണ്.

രാജ്യത്താകെ 2019 മുതൽ 2026 വരെ മുത്തലാഖുമായി ബന്ധപ്പെട്ട് 20,686 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 16,562 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 874 കേസുകളിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix