Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിബിഎസ്ഇയുടെ പുതിയ ചെയർമാനായി മൻദീപ് കെ ഭണ്ഡാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ)യുടെ പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. മൻദീപ് കെ ഭണ്ഡാരിയെ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. കേന്ദ്ര അഡീഷണൽ സെക്രട്ടറി റാങ്കിലേക്കും ശമ്പള സ്കെയിലിലേക്കും അദ്ദേഹത്തിന്റെ പദവി ഉയർത്തിയിട്ടുണ്ട്.

2001 ബാച്ച് എജിഎംയുടി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൻദീപ് കെ ഭണ്ഡാരി. ജമ്മു കശ്മീരിലും കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ഡോക്ടറായ മൻദീപ് കെ ഭണ്ഡാരി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിൽനിന്ന് സ്വർണ മെഡലോടെയാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു. ലേ, ജമ്മു എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കമ്മീഷണറായും ജമ്മു ഡിവിഷണൽ കമ്മീഷണറായും ശ്രീമാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ സിഇഒയായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.

സിബിഎസ്ഇയുടെ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് പരാതികളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് പുതിയ ചെയർമാന്റെ നിയമനം. 12-ാം ക്ലാസ് ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ സിബിഎസ്ഇ ചെയർമാനായിരുന്ന രാഹുൽ സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ലോഖണ്ടെ പ്രശാന്ത് സീതാറാമിന് സിബിഎസ്ഇ ചെയർമാന്റെ അധിക ചുമതല നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix