Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CBSE

മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ്; സിബിഎസ്ഇക്കെതിരെ വിദ്യാർഥി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിഷയങ്ങളുടെ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ചതിനെ തുടർന്ന് ഒരു വിദ്യാർഥി സുപ്രീം കോടതിയെ സമീപിച്ചു. സൗദി അറേബ്യയിൽ നിന്ന് പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് ഈ പ്രശ്നം നേരിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും ഒരു വിഷയത്തിന്റെയും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത മാർക്ക് ലിസ്റ്റാണ് ലഭിച്ചതെന്ന് വിദ്യാർഥി ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും. വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർഥികൾക്കും സമാനമായ പ്രശ്നങ്ങൾ […]
Read more

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്ര സർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്

ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിങ് (ഓഎസ്എം) സംവിധാനത്തെ ചോദ്യം ചെയ്ത് എൻഎസ്യുസിയിലൂടെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ചു. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Read more

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ വിഷയത്തിൽ കർണാടക കേന്ദ്രസർക്കാർ നിർണായക നടപടിയെടുത്തു. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി, ഓൺസ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് നടപടി. പുനർമൂല്യനിർണയത്തിനായുള്ള അപേക്ഷ പ്രക്രിയ ആരംഭിച്ചതിൽ പത്ത് മണിക്കൂറിനുള്ളിൽ പതിനാറായിരത്തോളം പേർ അപേക്ഷ നൽകി. വെബ്സൈറ്റ് ഇന്ന് പുലർച്ചെയാണ് പ്രവർത്തനക്ഷമമായത്. പുതിയ പോർട്ടലിനെതിരെ […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണയം; പോർട്ടൽ പ്രവർത്തനസജ്ജം

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങളുടെ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പോർട്ടൽ തുറന്നു. മാർക്ക് പരിശോധനയ്ക്ക് ഓരോ ഉത്തരക്കടലാസിനും 100 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും ഫീസ് അടയ്ക്കണം. അപേക്ഷയും ഫീസ് അടയ്ക്കലും ഓൺലൈനായാണ് നടത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പോർട്ടലിൽ നൽകിയിരിക്കുന്ന നിർദേശ വീഡിയോ വിദ്യാർഥികൾ ശ്രദ്ധാപൂർവം കാണണമെന്ന് സിബിഎസ്ഇ അറിയിച്ചു. മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള ലിങ്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ […]
Read more

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം പോര്‍ട്ടല്‍ വഴി വീണ്ടും ലഭ്യമായി. ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇപ്പോഴുള്ള ക്രമീകരണ പ്രകാരം, അപേക്ഷകള്‍ ഈ മാസം 6 വരെ സമര്‍പ്പിക്കാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പിഴവ് നേരത്തെ സമ്മതിച്ചതായും വിവരം ലഭിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് (OSM) രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ പാളിച്ച ഉണ്ടായിരുന്നുവെന്ന് സിബിഎസ്‌ഇ വിശദീകരിച്ചു. കേന്ദ്ര […]
Read more

സിബിഎസ്ഇ പരീക്ഷാ വിവാദം: കോംപ്റ്റിന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കരാർ നൽകുന്നതിനായി സ്വീകരിച്ച ടെൻഡർ നടപടികളുടെ വിശദാംശങ്ങളും മന്ത്രാലയം ശേഖരിച്ചുവരികയാണ്. നടപടിക്രമങ്ങളിൽ വീഴ്ചയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരിക്കെ, വിഷയത്തിൽ […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം

ന്യൂഡൽഹി: സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാറ്റിയതായി അറിയിപ്പ് പുറപ്പെടുവിച്ചു. ആദ്യം മെയ് 26 മുതൽ 29 വരെ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്ന അപേക്ഷ സ്വീകരിക്കൽ ഇപ്പോൾ ജൂൺ 1 മുതൽ ആരംഭിക്കുമെന്നാണ് പുതിയ തീയതി. സാങ്കേതിക പ്രശ്നങ്ങൾ കാരണം ഈ മാറ്റം എന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ വീഴ്ച്ചയെ തുടർന്ന് കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡിനെ പിഴ ചുമത്താൻ തീരുമാനിച്ചു. ഈ സംവിധാനത്തിലെ പിഴവാണ് പരീക്ഷാഫലങ്ങളിൽ പ്രശ്‌നങ്ങൾ […]
Read more

സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) സംവിധാനത്തിലെ പൊരുത്തക്കേടുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. സിബിഎസ്ഇ ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും, വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇയിൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ ഒഎസ്എം […]
Read more

മോശം ചരിത്രമുള്ള കമ്പനിക്ക് CBSE കരാർ ലഭിച്ചതെങ്ങനെ: രാഹുൽ

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തിൽ പ്രധാനമന്ത്രി മിണ്ടുന്നില്ല. പതിവുപോലെ മറുപടിയോ ഉത്തരവാദിത്വമോ ഇല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. സിബിഎസ്ഇ കരാർ ലഭിച്ച COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2019ൽ തെലങ്കാനയിൽ വിവാദത്തിലായ ഗ്ലോബെറേന […]
Read more

ഉത്തരക്കടലാസുകളിൽ വെട്ടും തിരുത്തും; വിദ്യാർഥികൾ ആശങ്കയിൽ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ബോർഡിന്റെ അടിയന്തര ഇടപെടൽ. റീവാല്യൂവേഷനായി അപേക്ഷിച്ച വിദ്യാർഥിക്ക് മറ്റൊരാളുടെ ഉത്തരക്കടലാസ് ലഭിച്ചുവെന്ന ആരോപണത്തിലാണ് നടപടി. വേദാന്ത് എന്ന വിദ്യാർഥി സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസ് സ്വന്തംതല്ലെന്നും മറ്റാരുടേതാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സിബിഎസ്ഇ അധികൃതർ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ ഒറിജിനൽ ഫിസിക്സ് ഉത്തരക്കടലാസ് കണ്ടെത്തി അദ്ദേഹത്തിന് വീണ്ടും അയച്ചുനൽകിയതായാണ് റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് ബോർഡിലെ […]
Read more
Advertisement
WhiteswanTV Footer