Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിബിഎസ്ഇ ത്രിഭാഷ നയം; ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കും ഇളവ് അനുവദിച്ച് സുപ്രീം കോടതി. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇളവ് ആറാം ക്ലാസുകാർക്കും നൽകണമെന്ന് കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ആറാം ക്ലാസുകാർക്കും ഇളവ് നൽകാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്.

നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സിബിഎസ്ഇ സ്കൂളുകളിൽ 99 ശതമാനവും പുതിയ ഭാഷാ നയം നടപ്പാക്കാൻ സജ്ജമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

രാജ്യത്തെ ആകെ 28,819 സിബിഎസ്ഇ സ്കൂളുകളിൽ 1.2 ശതമാനം സ്കൂളുകളിൽ മാത്രമാണ് പുതിയ നയം നടപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ളതെന്നും ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

2027 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് മാതൃഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന നയം നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സെപ്റ്റംബർ 17ന് സുപ്രീം കോടതി സിബിഎസ്ഇയോട് നിർദേശിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ആറാം ക്ലാസ് വിദ്യാർഥികൾക്കും നിലവിലുള്ള ഇളവ് ബാധകമാക്കാനുള്ള പുതിയ നിർദേശം സുപ്രീം കോടതി പുറപ്പെടുവിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix